തിരുവല്ല: പൊടിയാടിയില്‍ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം കൊല്ലപ്പെട്ട സിപിഎം നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് വേറിട്ട കാഴ്ചയായി. ഗുണ്ടാ സംഘം വെട്ടിക്കൊന്ന സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപിന്റെ കൊലക്കുറ്റം ബിജെപിയുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് ബിജെപി വിശദീകരണയോഗം നടത്തിയത്.
വിശദീകരയോഗത്തിലെ മുഖ്യ പ്രഭാഷകനായ സന്ദീപ് വാചസ്പതിയാണ് കൊല്ലപ്പെട്ട സന്ദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യോഗം തുടങ്ങാമെന്ന നിര്‍ദ്ദേശം വെച്ചത്. നിര്‍ദ്ദേശം മുഴുവന്‍ പ്രവര്‍ത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു.
കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും ബിജെപിയാണെന്ന പ്രചരണമാണ് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തുന്നത്..കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പരിപാടി നടത്താന്‍ സിപിഎം തയ്യാറായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: