×
login
സ്‌കൂളുകളും തട്ടുകടകളും ലഹരിമരുന്നുകള്‍ വില്‍പ്പന കേന്ദ്രങ്ങളായി കഴിഞ്ഞു; ഇത് അവസാനിപ്പിക്കണം; ലഹരിക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു ബിജെപി

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

തിരുവനന്തപുരം: പുതിയ കേരളം ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും  അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.

സ്‌കൂളുകള്‍ക്കു മുന്നിലും തട്ടുകടകളിലും വരെ മാരക ലഹരിമരുന്നുകള്‍ വില്‍പ്പന നടക്കുന്നു. പോലീസിന് ഇതറിയാമെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കാര്യമായ നടപടിയെടുക്കുന്നില്ല. നാടിന്റെ സുരക്ഷ സിപിഎമ്മിന് പ്രശ്‌നമല്ലാതായിരിക്കുന്നു. മുഖ്യമന്ത്രിക്കാകട്ടെ തന്റെ കുടുംബത്തിന്റെയും മക്കളുടെ സുരക്ഷയിലും മാത്രമാണ് ശ്രദ്ധ. കേരളത്തെ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള ഭീകരസംഘടനകളുടെ ലോക തലസ്ഥാനമാക്കാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ സംസ്ഥാനത്തെ അറിയിക്കാതെ കേവലം 750 സിആര്‍പിഎഫ് ഭടന്മാരെ ഉപയോഗിച്ച് ഒറ്റരാത്രികൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തിയത്.


തീവ്രവാദത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തിനുതന്നെ കാട്ടിക്കൊടുത്ത മികച്ച ഉദാഹരണമാണിത്. ഇസ്ലാമിക തീവ്രവാദികള്‍ പിണങ്ങുമെന്നതിനാലാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മടിക്കുന്നത്. വീരസ്യംപറയുന്ന പിണറായി വിജയന് എഴുത്തച്ഛന്‍പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്നും രാജേഷ് ചോദിച്ചു.

എന്നാല്‍ വരും നാളുകളില്‍ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കുന്നതിനായി ബിജെപി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും എന്തുവന്നാലും തുഞ്ചന്‍പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ കരമന അജിത് അധ്യക്ഷത വഹിച്ചു. ഭീകരപ്രവര്‍ത്തകനായ സാദിഖ് ബാഷ ഏതാനും വര്‍ഷം വട്ടിയൂര്‍ക്കാവില്‍ താമസിച്ചിട്ടുപോലും സിപിഎം സര്‍ക്കാരിനോ അവരുടെ പോലീസിനോ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ജില്ലാ ഉപാധ്യക്ഷന്‍ തിരുമല അനില്‍ പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചരണം നടത്തുകയും മദ്യം പ്രധാന വരുമാനമാര്‍ഗ്ഗമായി കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ ആര്‍.എസ്.രാജീവ്, ജനറല്‍ സെക്രട്ടറി വി.ജി.ഗിരികുമാര്‍, സെക്രട്ടറി പി.വി.മഞ്ജു, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, നിഷാന്ത് സുഗുണന്‍, ആര്‍.എസ്.സമ്പത്ത്, ഇലകമണ്‍ സതീശന്‍, പാച്ചല്ലൂര്‍ സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്


  ലവ് ജിഹാദ് തടയാന്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്


  റഷ്യന്‍ തലസ്ഥാനത്ത് സ്ഫോടനവും തീപിടിത്തവും; സ്ഫോടന ശബ്ദത്തിന് ശേഷം ഒരു ഫുട്ബാള്‍ സ്റ്റേഡയത്തിന്‍റെ വലിപ്പത്തില്‍ തീപിടിത്തം


  കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി


  ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയെ ആദരിച്ചത് ഇടത് സര്‍ക്കാരിന്‍റെ ലൈനോ എന്ന് വിമര്‍ശനം


  ഫാംഹൗസ് ഉടമയുടെ വയസ്സായ അമ്മയെ പുറത്താക്കി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ചായകുടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.