×
login
മാധ്യമങ്ങള്‍‍ വസ്തുതകള്‍ പരിശോധിച്ച് വാര്‍ത്ത നല്‍കണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള വ്യാജപ്രചാരണത്തില്‍ മാധ്യമങ്ങള്‍ മാപ്പുപറയണമെന്ന് ബിജെപി

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎ സംഘടിപ്പിക്കും. ആരോഗ്യപരമായ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടേണ്ടത്.

തിരുവനന്തപുരം:  കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിനെതിരെ ഉയര്‍ന്ന നുണ പ്രചരണങ്ങള്‍ക്ക് കുടപിടിക്കുന്ന മാധ്യമങ്ങള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്ന് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു.  പി.കെ. കൃഷ്ണദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയെന്നും വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്നുമുള്ള വ്യാജ പ്രചാരണമാണ് ഇടതു-വലത് അനുകൂല മാധ്യമങ്ങളും നടത്തുന്നത്.  കാട്ടാക്കട മണ്ഡലത്തില്‍ എന്‍ഡിഎ നടത്തുന്ന മികച്ച മുന്നേറ്റത്തിലും സ്ഥാനാര്‍ത്ഥിക്ക് പൊതു സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയിലും വിറളിപൂണ്ടാണ് അടിസ്ഥാന രഹിതമായ വ്യാജപ്രചാരണം നടത്തുന്നത്.  

ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ക്യാമ്പയിന്‍ മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎ സംഘടിപ്പിക്കും. ആരോഗ്യപരമായ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നേരിടേണ്ടത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഇരുമുന്നണികളുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ അമിതോത്സാഹം കാട്ടാതെ വസ്തുതകള്‍ പരിശോധിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമിക്കണമെന്നും പള്ളിച്ചല്‍ ബിജു പ്രസ്താവിച്ചു.

സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയെന്ന വാര്‍ത്തയോടൊപ്പമായിരുന്നു കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാര്‍ത്ഥി കൃഷ്ണദാസിന്റെയും പത്രിക തള്ളിയെന്ന വ്യാജപ്രചാരണവും. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാത്ഥിയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റും നല്‍കി.  

കാട്ടാക്കട മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ കാട്ടാക്കട പഞ്ചായത്തിലെ 64ാം ബൂത്തില്‍ കൂട്ടിച്ചേര്‍ത്ത പട്ടികയില്‍ 793-ാം ക്രമനമ്പറില്‍ പി.കെ. കൃഷ്ണദാസിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെ ബോധപൂര്‍വ്വം മറച്ചുവച്ചാണ് വ്യാജപ്രചരണം നടത്തുന്നത്.

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.