×
login
പോലീസ് മര്‍ദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി രാധേഷിനെ കാണാന്‍ സര്‍ജിക്കല്‍ ബെഡുമായി സുരേഷ് ഗോപി

മര്‍ദ്ദനത്തിന്റെ ക്ഷതം ഞരമ്പുകളെ ബാധിക്കുകയും അരക്കു താഴെ തളര്‍ന്ന അവസ്ഥയിലാക്കുകയും ചെയ്തു

തിരുവനന്തപുരം:   അഴിമതിക്കെതിരായ പോരാട്ടത്തില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനമേറ്റ ജീവിക്കുന്ന രക്തസാക്ഷി രാധേഷിനെ കാണാന്‍ സുരേഷ് ഗോപി വീട്ടിലെത്തി.

പുതിയ സര്‍ജിക്കല്‍ ബെഡും സഹപ്രവര്‍ത്തകന് സാന്ത്വനവുമായി സൂപ്പര്‍ എത്തിയപ്പോള്‍ അരയക്കു താഴെ തളര്‍ന്ന പോരാളിയുടെ ഞരമ്പുകളിള്‍ വീണ്ടും ആവേശോര്‍ജ്ജം...

2003-ലെ കോവളം കൊട്ടാരം സമരത്തില്‍ അന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സുരേന്ദ്രനും സംസ്ഥാന സെക്രട്ടറിയായിരുന്ന  എസ് സുരേഷിനും ഒപ്പം കൊടിയ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി ആശുപത്രിയിലും ജയിലിലുമായി അടക്കപ്പെട്ട സഹപ്രവര്‍ത്തകനാണ് നാട്ടുകാരെല്ലാം കുട്ടന്‍ എന്നു വിളിക്കുന്ന രാധേഷ് കുമാര്‍

ആ മര്‍ദ്ദനത്തിന്റെ ക്ഷതം ഞരമ്പുകളെ ബാധിക്കുകയും അരക്കു താഴെ തളര്‍ന്ന അവസ്ഥയിലാക്കുകയും ചെയ്തു. ആറുവര്‍ഷമായി  കിടക്കയിലാണ് രാധേഷ്..ബിജെപി വെങ്ങാനുര്‍വാര്‍ഡ് പ്രസിഡന്റ് . വിഴിഞ്ഞം ഏര്യാ പ്രസിഡന്റ്, കര്‍ഷകമോര്‍ച്ച കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ച കുട്ടന്‍ ഇന്നും കര്‍മ്മനിരതനാണ്..സോഷ്യല്‍ മീഡിയ, കാള്‍ സെന്റര്‍ പ്രവര്‍ത്തനനങ്ങളിലാണ് താല്പര്യം....

രാധേഷിന്റെ കാര്യം  പറഞ്ഞ മാത്രയില്‍ തന്നെ എനിക്കയാളെ  കാണണം എന്ന് പറഞ്ഞ് സുരേഷ് ഗോപി വരുകയായിരുന്നവെന്ന് എസ് സുരേഷ് പറഞ്ഞു..

ഏറ്റവും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തിലും പ്രസ്ഥാനത്തെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു സഹപ്രവര്‍ത്തകന്റെ സാമിപ്യം പോലും ഞങ്ങളെപ്പോലുള്ള ആയിരങ്ങള്‍ക്ക് പ്രചോദനമാണെന്നും സുരേഷ് പറഞ്ഞു.

 

  comment

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.