×
login
നാഗലാന്റില്‍ ബിജെപി സഖ്യം വീണ്ടും ഭരണത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍

കോണ്‍ഗ്രസ് 1-3

കൊഹിമ:നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്, സംസ്ഥാനത്ത് ബിജെപി-എന്‍ഡിപിപി സഖ്യം വീണ്ടും അധികാരം പിടിക്കാgx. സീ ന്യൂസിന്റെ പ്രവചനമനുസരിച്ച്, ബിജെപി സഖ്യം 67% വോട്ടുകള്‍ നേടാനും ഏകദേശം 35-43 സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്. എന്‍ഡിപിപി-ബിജെപി സഖ്യത്തിന് 35-43 സീറ്റുകള്‍, എന്‍പിഎഫ് 2-5, എന്‍പിപി 0-1, കോണ്‍ഗ്രസ് 1-3, മറ്റുള്ളവര്‍ 6-11  എന്നിങ്ങനെയാണ്  എക്‌സിറ്റ് പോള്‍ ഫലം.

നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 25 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (എന്‍ഡിപിപി) ബിജെപിയും 40:20 എന്ന 2018 സീറ്റ് പങ്കിടല്‍ ഫോര്‍മുലയില്‍ മത്സരിക്കുന്നു. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന് നടക്കും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.