login
സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി മാറി; രണ്ടു ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നിച്ച് ബിജെപിയിലെത്തി; കേരളത്തിലും 'ബംഗാള്‍ മോഡല്‍' കുത്തൊഴുക്ക്

കോവളം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കാസര്‍കോട് നിന്ന് ആരംഭിച്ച വിജയയാത്രയുടെ അലയൊലികള്‍ തിരുവനന്തപുരത്തും. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് 'ബംഗാള്‍ മോഡല്‍' കുത്തൊഴുക്ക്. പാര്‍ട്ടി ഓഫീസ്  ബിജെപിയുടെ കാര്യാലയമായി. കോവളം നിയോജക മണ്ഡലത്തിലുള്‍പ്പെട്ട വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കം 86 സിപിഎം പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടതെന്ന് മുക്കോല പ്രഭാകരന്‍ വ്യക്തമാക്കി. രണ്ടു ബ്രാഞ്ചു കമ്മിറ്റികളാണ് ഒന്നടങ്കം ബിജെപി സംവിധാനമായി മാറിയത്. സിപിഎം പനവിള ബ്രാഞ്ച് സെക്രട്ടറി എസ്. ശ്രീമുരുകള്‍, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരന്‍, തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയല്‍ക്കര മധു, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാര്‍, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള  എസ്. ലിജു, സുഗതന്‍ എ, ചന്ദ്രന്‍ ടി.ജി, അഭിലാഷ് എസ്.വി, സന്തോഷ് കുമാര്‍ കെ.എസ്, രാജീവ് ആര്‍, രാജേന്ദ്രന്‍ എസ്,  വിശാഖ് എസ്.എസ്, സന്തോഷ് കുമാര്‍, സതീഷ് എസ്, രവി .എല്‍, മനേഷ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ ഉള്‍പ്പെടുന്നു. തോട്ടം ബ്രാഞ്ച് കമ്മറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ പെടും.

ഡിവൈഎഫ്ഐയുടെ പഴയ മുഖമായ കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ മുക്കോല ജി. പ്രഭാകരന്‍ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. വിഴിഞ്ഞം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്നു. കേരളാ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീധരന്‍ 53 വര്‍ഷത്തോളം സിപിഎമ്മില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി വിടുന്നത്.

തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍, സംസ്ഥാന പ്രഭാരിമാരായ സി.പി. രാധാകൃഷ്ണന്‍, വി. സുനില്‍ കുമാര്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് തുടങ്ങിയ ബിജെപി-എന്‍ഡിഎ നേതാക്കള്‍ ഇവരെ സ്വാഗതം ചെയ്തു.

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.