login
ചെഗ്വേര യില്‍ നിന്ന് ചെ ന്താമരയിലേക്ക്........

പാര്‍ട്ടി ഓഫീസ് വെള്ളയടിച്ച് താമര വരയ്്ക്കുന്നു

ഫോട്ടോ: അനില്‍ഗോപി

കോവളം നിയോജകമണ്ഡലത്തിലെ മുല്ലൂരില്‍ തോട്ടം പനവിള സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  മുക്കോല പ്രഭാകരന്റെ നേതൃത്വില്‍ പാര്‍ട്ടി ഓഫീസ് വെള്ളയടിച്ച് താമര വരയ്ക്കുന്നു.

 ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ സമീപം

പാര്‍ട്ടിയുടെ ആവേശബിംബമായ  ചെഗ്വേരയുടെ മുഖത്ത് ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നമായ താമര വരയ്ക്കുന്നത് അരനൂറ്റാണ്ടിലേറെ പാര്‍ട്ടി അംഗത്വം ഉണ്ടായിരുന്ന ആളാണ്.

 86 സിപിഎം പ്രവര്‍ത്തകരാണ്  ബിജെപി അംഗത്വം സ്വീകരിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടതെന്ന് മുക്കോല പ്രഭാകരന്‍ വ്യക്തമാക്കി. രണ്ടു ബ്രാഞ്ചു കമ്മിറ്റികളാണ് ഒന്നടങ്കം ബിജെപി സംവിധാനമായി മാറിയത്. സിപിഎം പനവിള ബ്രാഞ്ച് സെക്രട്ടറി എസ്. ശ്രീമുരുകള്‍, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരന്‍, തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയല്‍ക്കര മധു, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാര്‍, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള  എസ്. ലിജു, സുഗതന്‍ എ, ചന്ദ്രന്‍ ടി.ജി, അഭിലാഷ് എസ്.വി, സന്തോഷ് കുമാര്‍ കെ.എസ്, രാജീവ് ആര്‍, രാജേന്ദ്രന്‍ എസ്,  വിശാഖ് എസ്.എസ്, സന്തോഷ് കുമാര്‍, സതീഷ് എസ്, രവി .എല്‍, മനേഷ എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ ഉള്‍പ്പെടുന്നു. തോട്ടം ബ്രാഞ്ച് കമ്മറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ പെടും.

ഡിവൈഎഫ്ഐയുടെ പഴയ മുഖമായ കെഎസ്വൈഎഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ മുക്കോല ജി. പ്രഭാകരന്‍ തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന സിപിഎം നേതാവാണ്. വിഴിഞ്ഞം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്നു. കേരളാ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീധരന്‍ 53 വര്‍ഷത്തോളം സിപിഎമ്മില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പാര്‍ട്ടി വിടുന്നത്.

 

 

 

 

  comment

  LATEST NEWS


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.