×
login
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം‍ മുക്കി സി.പി.എം; പൊക്കി ബിജെപി

സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി... '

പത്തനംതിട്ട:സജി ചെറിയാന്‍ എം.എല്‍.എ.യുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം മുക്കി സി.പി.എം.. പൊക്കി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത് ബിജെപി. കേസില്‍ സി.പി.എം. മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തിരുന്നു.  വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് . മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ തുടങ്ങിയവര്‍ മൊഴി നല്‍കിയത്.

സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ചിലത് അടര്‍ത്തിയെടുത്ത് വിവാദമാക്കുക എന്ന ഉദ്ദേശത്തോടെ ചിലരുടെ ബോധപൂര്‍വമായ ഇടപെടലാണ് ഉണ്ടായതെന്നുമാണ്  മൊഴിയിലുള്ളത്.

കേസില്‍ നിര്‍ണായക തെളിവായി മാറുന്ന രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയത്... ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യം മാത്രമായിരുന്നു കൈവശമുണ്ടായിരുന്നതെന്നും എന്നാല്‍ സംഭവം വിവാദമായതോടെ അത് നീക്കം ചെയ്തുവെന്നുമാണ് സംഘാടകര്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോ താന്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയ മറുപടി.

വീഡിയോ പൂര്‍ണ്ണമായി കിട്ടാനില്ലന്ന മൊഴി അടിസ്ഥാനമാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് പോലീസ് ചെയ്യുന്നത്.


ഇതിനു മറുപടി എന്നവണ്ണം ബിജെപി വക്താവ് സന്ദീപ് വാചസ്പതി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടു.

'സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി... ' 

എന്ന    വാചകങ്ങളോടെ ഫേസ് ബുക്കിലാണ്  പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.