×
login
സ്ത്രീ സുരക്ഷയ്ക്ക് ഇരിങ്ങാലക്കുടയിൽ ഡോ.ജേക്കബ് തോമസിന്റെ പദ്ധതി; സ്ത്രീ സുരക്ഷാ ഓഡിറ്റ് നടത്തും

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി മറ്റെന്തിനേക്കാളും കാലികപ്രസക്തമാണ്.

ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഭയങ്ങൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് നൂതന ആശയങ്ങളും പ്രായോഗിക നയങ്ങളുമുൾപ്പെടുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.  'സുരക്ഷ' എന്ന പേരിലുള്ള പുതിയ പദ്ധതിയുടെ ലോഗോ പ്രകാശനം മുരിയാട് പഞ്ചായത്തിലെ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു. പഞ്ചായത്തിന് അകത്തും പുറത്തുമുള്ള  സ്ത്രീകൾ സംബന്ധിച്ച ചടങ്ങിൽ അവർ തന്നെയാണ് ലോഗോ പ്രകാശനവും നിർവഹിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

"സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി മറ്റെന്തിനേക്കാളും കാലികപ്രസക്തമാണ്. വാളയാറിൽ രണ്ട് പെൺകുട്ടികൾ 'അവർക്ക് പോലും എത്താനാവാത്ത' ഉത്തരത്തിൽ തൂങ്ങി മരിച്ച വാർത്തയും നിലവിൽ ഭരിക്കുന്ന എൽഡിഎഫ് ഗവൺമെന്റ് അവരുടെ മാതാപിതാക്കളോട് കാട്ടിയ നിസ്സംഗ മനോഭാവവും കേരളത്തിലെ സ്ത്രീ സുരക്ഷയുടെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ  ധർമ്മടത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി, ആ പെൺകുട്ടികളുടെ അമ്മയ്ക്ക് മുഖ്യമന്ത്രിക്കെതിരെ തന്നെ മത്സരിക്കേണ്ടി വന്നതും അധികാരത്തിലെത്തിയാൽ മാത്രമേ വിജയം സാധ്യമാവൂ എന്ന് തോന്നിയതു കൊണ്ടാവണം"- ചടങ്ങിൽ ഡോ.ജേക്കബ് തോമസ് പറഞ്ഞു.

പദ്ധതിയിലൂടെ 'വിമൻ ഇൻ ഡിസ്ട്രസ്' എന്ന പേരിൽ ഫോൺ ഇൻ സൗകര്യവുമുണ്ടായിരിക്കും. മാനസികമായി ബുദ്ധിമുട്ടുകളനുഭവിക്കുന്ന സമയം എന്തു ചെയ്യണമെന്നറിയാത്ത ഘട്ടത്തിൽ നിർദ്ദിഷ്ട നമ്പറിൽ വിളിച്ച് സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പങ്കു വെയ്ക്കുകയും ശരിയായ പരിഹാരം തേടുകയും ചെയ്യാം.

സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യാനുള്ള  സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് അടുത്ത പദ്ധതി. ക്രിയാത്മകമായ തങ്ങളുടെ കഴിവുകൾ മുരടിച്ചു പോവാതിരിക്കാനും ഏകാന്തതയുടെ മാനസിക പ്രശ്നങ്ങളിലേക്ക് പോവാതിരിക്കാനുമുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ഒരുക്കുന്നു.  

കുങ്ഫു, കരാട്ടെ തായ്ക്കോണ്ടോ മുതലായ ആയോധന കലകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നതിനുള്ള തയ്യാറെടുപ്പുകളും പദ്ധതിയിലുണ്ടാവും. അടിയന്തര ഘട്ടത്തിൽ മറ്റാരെയും സഹായത്തിന് വിളിക്കാൻ സാധിച്ചില്ലെങ്കിൽ സ്വയരക്ഷയ്ക്കായുള്ള മുൻകരുതലുകൾ  നേടിയെടുക്കുവാൻ ഇതിലൂടെ സാധ്യമാണ്.

എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹമുണ്ടാവുക എന്ന ലക്ഷ്യമാണ് സ്ത്രീ സുരക്ഷ കൊണ്ട് അർത്ഥമാക്കുന്നത്. സാമൂഹിക മാനദണ്ഡങ്ങൾ, സാമൂഹിക ഇടപെടലിന്റെ രീതികൾ, മൂല്യങ്ങൾ, ആചാരങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലെ പോരായ്‌മകൾ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പങ്കാളിത്ത പ്രക്രിയയാണിത്. ഇതിനായി, എല്ലാ അംഗങ്ങളുടെയും ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തേണ്ടതാണ്. ഈ ശ്രമങ്ങളുടെ സ്വാഭാവിക ഉപോൽപ്പന്നങ്ങളാണ്

കുടുംബ സൗഖ്യം മെച്ചപ്പെടുത്തുക, ബന്ധങ്ങൾ ദൃഢമാക്കുക, ദാരിദ്ര്യം, വർഗ്ഗീയത അല്ലെങ്കിൽ ലൈംഗിക അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ.

ആരോഗ്യമുള്ളതും സുരക്ഷിതവുമായ ഒരു സമൂഹികാവസ്ഥ കെട്ടിപ്പടുക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണണ് - ഡോ.ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.

സാമൂഹിക ജീവിതത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മുഴുവൻ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കണം. പ്രാദേശിക സംഘടനകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തവും ഉണ്ടാവേണ്ടതാണ്. കൂടാതെ, പൊതു സമൂഹത്തിലെ വിവിധ മേഖലകളിൽ തീരുമാനമെടുക്കാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാന്നിദ്ധ്യവും ഉൾപ്പെടുത്തണം.

പദ്ധതിയുടെ ഭാഗമായി, സ്ത്രീ സുരക്ഷാ നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിൽ, സ്ത്രീകൾക്കായി ഒരു സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതുണ്ട്.

എന്താണ്  സ്ത്രീ സുരക്ഷാ ഓഡിറ്റ്?

പൊതു ഇടങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനും വിവിധ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പ്രക്രിയയാണ് സ്ത്രീ സുരക്ഷാ ഓഡിറ്റ്. ഒരു പ്രദേശത്തുകൂടി സഞ്ചരിക്കാനും അത് എത്രത്തോളം സുരക്ഷിതമാണെന്ന് മനസ്സിലാക്കുന്നതിനും, അത് സുരക്ഷിതമാക്കുന്നതിനുള്ള വഴികൾ തിരിച്ചറിയുന്നതിനും ആളുകളെ കൂട്ടായി പാകപ്പെടുത്തുന്നതാണീ പ്രക്രിയ.  ഈ രീതി, കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻഡർ ബേസ്ഡ് ഓർഗനൈസേഷനായ 'മെട്രാക്' 1989-ലാണ് വികസിപ്പിച്ചെടുത്തത്. ഇത് ലോകമെമ്പാടുമുള്ള 40 നഗരങ്ങളിൽ വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്

  comment
  • Tags:

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.