login
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് സൂചിപ്പിച്ച് കെ സുരേന്ദ്രന്‍; കേരളത്തിന്റെ മുഖഛായ മാറും

അടുത്ത ദിവസം മറ്റു സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണമായി തയാറെടുത്തെന്നും സുരേന്ദ്രന്‍ പറഞ്ഞു

തിരുവല്ല: മെട്രോമാന്‍ ഇ.ശ്രീധരനെ  പോലൊരാള്‍   മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖഛായ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  കേരളത്തിന്റെ  വികസനമുരടിപ്പിന് അറുതിവരുത്താന്‍ ഇ. ശ്രീധരനെ പോലുള്ളവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.  വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം  പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാനെ പോലെ വികസന കാഴ്ചപ്പാടുള്ളവര്‍ നേതൃത്വത്തില്‍ എത്തിയാല്‍   കേരളത്തിന്റെ വികസനത്തില്‍ വന്‍ മാറ്റമാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപ്പലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതുവലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ജനസംഖ്യാനുപാതികമായി വരുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇനിയും സീറ്റുകള്‍ വര്‍ദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറില്‍ കുറയുകയും ചെയ്യും. ഇത് ഹിന്ദു  ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് അപകടമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മലബാര്‍ സംസ്ഥാനത്തിന് വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരട് വലിക്ക് യുഡിഎഫും എല്‍ഡിഎഫും മൗനാനുവാദം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

 

കിഫ്ബി അഴിമതിയില്‍ കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ്. മടിയില്‍ കനമില്ലാത്ത പിണറായി എന്തിനാണ് കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.  

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളതുകൊണ്ട്, ഒരു കേസന്വേഷണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്മാറണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.  കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടു മാത്രം ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് പറയനാവില്ല. മുഖ്യമന്ത്രി നിയമ വാഴ്ച അട്ടിമറിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

തെരുവില്‍ കാണാം എന്ന് പറയുന്ന ഐസക് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്നത് ആരാണെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അറിയാമെന്നും സുരേന്ദ്രന്‍ പറയുന്നു.  

ഇഡി അന്വേഷണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്വേഷണ ഏജന്‍സികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ആദ്യം പറഞ്ഞ ന്യായങ്ങളില്‍ നിന്ന് മുഖ്യമന്ത്രി മാറുകയാണ്. ജനങ്ങളെ ഈട് വച്ച് അധിക പലിശയ്ക്ക് വായ്പയെടുക്കുന്ന തട്ടിപ്പ് വിദ്യയാണ് മസാല ബോണ്ട്. കിഫ്ബിയില്‍ എന്താണ് നടന്നതെന്ന് ജനം അറിയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്കിന്റെ പ്രചാരവേല അവസാനിപ്പിക്കണം. വികസനത്തിന്റെ കാര്യത്തില്‍ ഐസക്ക് പറയുന്നതെല്ലാം പാഴ്വാക്കുകള്‍ മാത്രമാണ്. പാക്കേജുകള്‍ പ്രഖ്യാപിക്കുകയല്ലാതെ പണമൊന്നും അനുവദിക്കുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ദല്‍ഹിയില്‍ ട്രാക്ടര്‍ ഓടിക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

  comment

  LATEST NEWS


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.