×
login
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ : 'കേരളം ജനവിധികളിലൂടെ' പ്രകാശനം ചെയ്തു

സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഇത് വരെ രൂപീകരിക്കപ്പെട്ട നിയമസഭയുടെ വിവരങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുള്ള പുസ്തകം

 

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന പുസ്തകമായ 'കേരളം ജനവിധികളിലൂടെ' മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  പ്രകാശനം ചെയ്തു. പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍  വി. പളനിച്ചാമിക്ക് പുസ്തകത്തിന്റെ ഒരു പ്രതി നല്‍കികൊണ്ടാണ് പ്രകാശനം

2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ക്ക് പുറമെ സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഇത് വരെ രൂപീകരിക്കപ്പെട്ട നിയമസഭയുടെ വിവരങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുള്ള പുസ്തകം സമ്പൂര്‍ണ തെരെഞ്ഞെടുപ്പ് റഫറന്‍സ് ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു .  

കേരളത്തിലെ നിയമനിര്‍മ്മാണ സഭകളിലെ ലഘു വിവരണം 1957 മുതല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നില , 2016 നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശദംശങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റ ചട്ടം, കോവിഡ് പ്രോട്ടോകോള്‍ തുടങ്ങിയവയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

ഈ പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി തിരുവനന്തപുരം പിഐബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കാനായി  https://pib.gov.in/indexd.aspx  എന്ന ലിങ്കില്‍ കയറിയതിന് ശേഷം , പേജിനു മുകളില്‍ ഉള്ള സ്‌ക്രീന്‍ റീഡര്‍ അക്‌സസില്‍ 'പി ഐ ബി തിരുവന്തപുരം'ക്ലിക് ചെയ്യുക

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.