login
അനര്‍ഹമായി ആനുകൂല്യങ്ങള്‍ നേടിയിട്ടില്ല, പെന്‍ഷന്‍ ലഭിക്കുന്നത് ആരുടെയും ഔദാര്യത്തിലുമല്ല, കോടതി വിധി പ്രകാരമാണ്: ഡോ. കെ. എസ്. രാധാകൃഷ്ണന്‍

രാഷ്ട്രീയ പകപേക്കലിന്റെ ഭാഗമായി അധിമായി പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭായോഗ യോഗതീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണ്.

തിരുവനന്തപുരം : പി. എസ്. സി. ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിരമിച്ച തനിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും അനര്‍ഹമായി ഞാന്‍ യാതൊരു വിധത്തിലുമുള്ള ആനുകുല്യങ്ങളും നേടിയിട്ടുമില്ലെന്ന്  ബിജെപി വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പകപേക്കലിന്റെ ഭാഗമായി അധിമായി പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അത് തിരിച്ചുപിടിക്കാനുള്ള  മന്ത്രിസഭായോഗ യോഗതീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണ്. നിരന്തരമായ നീതി നിഷേധത്തിന്റെയും ഭയാരഹിതമായ  വേട്ടയാടലിന്റെയും അവസാനം  2013 മെയ് 29 ന് ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിച്ചത്. അത് ആരുടേയും ഔദാര്യമായിരുന്നില്ല. കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിക്കവേ 2008 ഡിസംബര്‍ 9ന്  സ്വയം വിരമിക്കുനത്തിനു വേണ്ടി ഞാന്‍ അപേക്ഷ നല്‍കി. സ്വയം വിരമിക്കല്‍ ജീവനക്കാരന്റെ അവകാശമാണെങ്കിലും, അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതിനെതിരെ  ഹൈക്കോടതിയെ സമീപിച്ചു.  സ്വയം വിരമിക്കാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്കാനും ബഹു. ഹൈക്കോടതി 2010 ഒക്ടോബര്‍ 10ന് ഉത്തരവായി.എന്നിട്ടും വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ല, ഇതിനെതിരെ സി ഒ (സി)/84/2011 ആയി  കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.  കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ജി ഒ (എം എസ്) നമ്പര്‍ 25/2013/31/1/13 ഉത്തരവ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഈ ഉത്തരവ് രേഖപ്പെടുത്തിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.

 

ശമ്പളമോ മാറ്റാനുകൂല്യങ്ങളോ ഇല്ലാതെ 2008 ഡിസംബര്‍ 9 മുതല്‍ പിഎസ് സി ചെയര്‍മാനായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വരെയുള്ള കാലയളവ് നീട്ടിത്തരികയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പി എസ് സി ചെയര്‍മാനായി പ്രവേശിച്ചതായി കണക്കാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 2016 ഒക്ടോബര്‍ 30ന്  പി എസ് സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിരമിച്ചപ്പോള്‍ നേരത്തെ ലഭിക്കേണ്ടിയിരുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ കോടതി ഉത്തരവായത്. എന്റെ ചോരയ്ക്ക് വേണ്ടി ദാഹിച്ചവര്‍ എന്റെ സ്നേഹിതരും അന്നത്തെ മന്ത്രിമാരുമായ എം എ ബേബിയും തോമസ് ഐസക്കും തന്നെയാണ്. അവര്‍ രണ്ടു പേരും ചേര്‍ന്നാണ് എന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അന്ന് നിഷേധിച്ചത്. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ ചില ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും ഇടതുപക്ഷം എന്നെ വേട്ടയാടുന്നു. പകയും ചതിയും കൊലയും അവരുടെ പ്രത്യയ ശാസ്ത്രത്തില്‍ തന്നെ അന്തര്‍ലീനമായതു കൊണ്ട് ഇതിലപ്പുറം പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Facebook Post: https://www.facebook.com/drksradhakrishnan/posts/3839183426171240

 

    comment

    LATEST NEWS


    ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


    കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


    മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


    തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


    ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


    ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


    സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


    എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.