login
പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍

പിണറായി സര്‍ക്കാര്‍ മലയാളികള്‍ക്കൊപ്പമല്ല തീവ്രവാദികള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും ഭരണ-പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രതികരിക്കാതിരിക്കാനായിരുന്നു മത്സരിച്ചത്. സൗമ്യക്ക് അനുശോചനം അര്‍പ്പിച്ച് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയും പിന്‍വലിച്ചത് മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നു

തിരുവനന്തപുരം: ഇസ്രയേലില്‍ തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 

പിണറായി സര്‍ക്കാര്‍ മലയാളികള്‍ക്കൊപ്പമല്ല തീവ്രവാദികള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വിദേശത്ത് ആതുരസേവനത്തിനിടെ ഒരു മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും ഭരണ-പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രതികരിക്കാതിരിക്കാനായിരുന്നു മത്സരിച്ചത്. സൗമ്യക്ക് അനുശോചനം അര്‍പ്പിച്ച് ഇട്ട പോസ്റ്റ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയും പിന്‍വലിച്ചത്  മതതീവ്രവാദികളെ സന്തോഷിപ്പിക്കാനായിരുന്നു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍

കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവൃത്തി മലയാളികള്‍ക്ക് അപമാനകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.