×
login
24 ന്യൂസ് ശ്രമിച്ചത് ശബരിമലയെ തകര്‍ക്കാന്‍; സഹിനും അരുണ്‍കുമാറും സിപിഎമ്മിന്റെ പടയാളികള്‍; മനീതി സംഘത്തിന്റെ പിന്നിലും ഇവരെന്ന് കെ. സുരേന്ദ്രന്‍

മനീതി സംഘത്തിന് അകമ്പടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ്. ശബരിമല തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ നീക്കങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ 24 ന്യൂസ് ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മനീതി സംഘത്തിന് അകമ്പടി സേവിച്ച ഏകമലയാളം ചാനലാണ് 24 ന്യൂസ്. ശബരിമല തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ നീക്കങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.  

മോണ്‍സന്‍ മാവുങ്കലും സഹിന്‍ ആന്റണിയും ചേര്‍ന്ന് സൃഷ്ടിച്ച വ്യാജചെമ്പോല ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മുഖ്യമന്ത്രിക്കും ഈ വിവരം അറിയാമായിരുന്നു. തൃപ്തി ദേശായിയുടെ നീക്കത്തിനും  മനീതി സംഘത്തിന്റെ വരവിനുപിന്നിലും ഇതേ സംഘം തന്നെ ആയിരുന്നു. ചാനലിനെ ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. സഹിന്‍ ആന്റണിയും അരുണ്‍കുമാറുമെല്ലാം സി. പി. എമ്മിന്റെ പടയാളികള്‍ മാത്രമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


എല്ലാ ചാനലുകളിലുമുള്ള സി. പി. എം കേഡറുകളെ മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്ന് കോ ഓര്‍ഡിനേറ്റ് ചെയ്തത്. ഒന്നാമത്തെ ചാനലിലെ പ്രധാന മഹിളാരത്‌നം ആ കാലത്ത് പല വനിതാ മാധ്യമപ്രവര്‍ത്തകരേയും മലകയറാന്‍ നിര്‍ബന്ധിച്ച വിവരം നേരത്തെ ഞാന്‍ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പുറത്തു പറഞ്ഞിരുന്നു. ഇനിയും കൂടുതല്‍ തെളിവുകള്‍ ഈ വിഷയത്തില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.  

 

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.