പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മത ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്. പ്രക്ഷേപണം നിര്‍ത്തിവച്ചതോ പുനരാരംഭിച്ചതോ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല. ഇതിന് പിന്നില്‍ കേരളാ ബിജെപിയില്‍ നിന്നും ഒരു ശ്രമവുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ മതങ്ങളൈയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്.
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിലക്കിനുപിന്നില്‍ കേരള ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മത ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്. പ്രക്ഷേപണം നിര്‍ത്തിവച്ചതോ പുനരാരംഭിച്ചതോ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല. ഇതിന് പിന്നില്‍ കേരളാ ബിജെപിയില്‍ നിന്നും ഒരു ശ്രമവുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ മതങ്ങളൈയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്.
മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സമൂഹത്തെയും കണ്ണുതുറന്ന് നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതുപോലെ തന്നെ മാധ്യമങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അവരുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും കണ്ണുതുറന്നുതന്നെയിരിക്കുകയാണ്. ബിജെപിയും മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മര്യദ, സദാചാരം എന്നിവ മാധ്യമങ്ങളും പാലിക്കണം. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പ്രതികരിക്കേണ്ടേ.? ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴുള്ള നിലപാടായിരിക്കില്ല മാധ്യമങ്ങള്‍ സ്വീകരിക്കുക. മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് പത്രക്കാര് സമരത്തിനിറങ്ങുമായിരുന്നു. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുമുണ്ട്.
ബിജെപിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. താന്‍ പ്രസിഡന്റായ ശേഷം പല മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്കി. ചില ഭാരവാഹികള്‍ തന്നോട് സഹകരിക്കില്ലെന്നും മറ്റുമാണ് അവര്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ അതെല്ലാം അവാസ്ഥവമായ വാര്‍ത്തകളായിരുന്നു എന്ന് തെളിഞ്ഞു. ഇത്തരം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മമല്ല. ആദ്യ ഭാരവാഹി യോഗത്തില്‍ 99.9 ശതമാനം പേരും പങ്കെടുത്തെന്നും സുരേന്ദ്രന് പറഞ്ഞു.
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്ത്തകന്
'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ
കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി
യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗ ജിഹാദിനെതിരേയും സമഗ്ര നിയമ നിര്‍മാണം; സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപ; ബിജെപി പ്രകടന പത്രികയുടെ പൂര്‍ണരൂപം
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
പിണറായി വിജയന് എല്ലാകാലത്തും നിയമവാഴ്ച അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍; ഇത്തവണ അത് വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്
നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും