login
കേരളത്തില്‍ നടത്തിയത് ക്യൂബയില്‍ നിന്നും വാക്‌സിന്‍ കൊണ്ടുവരുമെന്നുള്ള തള്ളുകള്‍; കൊറോണ കൈവിട്ടു പോവാന്‍ കാരണം ആരോഗ്യമന്ത്രിയുടെ പരാജയമെന്ന് ബിജെപി

മറ്റ് സംസ്ഥാനങ്ങള്‍ ആയുര്‍വേദത്തെയും ഹോമിയോപതിയേയും ആശ്രയിച്ചപ്പോള്‍ സംസ്ഥാനം ഇതിനെ അവഗണിക്കുകയായിരുന്നു. എന്തുകൊണ്ടാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കാത്തതെന്ന് കെ.കെ ശൈലജ ആത്മപരിശോധന നടത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാനൂര്‍: കേരളത്തില്‍ കൊവിഡ് കൈവിട്ടു പോയത് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അശാസ്ത്രീയമായ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി മാറ്റിയത്.  

നാഴികയ്ക്ക് നാല്‍പ്പത് വട്ടം കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാനത്തിന് കൊവിഡ് പ്രതിരോധത്തിന് വേണ്ട ധനസഹായം നല്‍കിയിട്ടും അത് ഉപയോഗിക്കാനായില്ലെന്നും വിജയയാത്രയ്ക്ക് പാനൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂബയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ കൊണ്ടുവരുമെന്ന് പറഞ്ഞതുപോലെ നിരവധി തള്ളുകളാണ് കെ.കെ ശൈലജയും പിണറായി വിജയനും നടത്തിയത്. എന്നാല്‍ ഇരുവരും സമ്പൂര്‍ണ്ണ പരാജയമായി മാറി. 

മറ്റ് സംസ്ഥാനങ്ങള്‍ ആയുര്‍വേദത്തെയും ഹോമിയോപതിയേയും ആശ്രയിച്ചപ്പോള്‍ സംസ്ഥാനം ഇതിനെ അവഗണിക്കുകയായിരുന്നു. എന്തുകൊണ്ടാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കാത്തതെന്ന് കെ.കെ ശൈലജ ആത്മപരിശോധന നടത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

  comment

  LATEST NEWS


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.