×
login
ബാലശങ്കറിന് സീറ്റ് ലഭിക്കാത്ത നിരാശ; പ്രധാനമന്ത്രിയില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുകൊണ്ട് ദല്‍ഹിയില്‍ നിന്ന് സീറ്റു ലഭിച്ചില്ലന്ന് കെ സുരേന്ദ്രന്‍

പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത്. പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും സ്വാധീനമുള്ളയാളാണ് എന്ന് മാധ്യമങ്ങള്‍ പറയുന്നവര്‍ക്ക് അങ്ങനെയെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട: സിപിഎമ്മുമായി ബിജെപി ഡീല്‍ ഉണ്ടാക്കിയെന്ന ആര്‍. ബാലശങ്കറിന്റെ ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണ് പ്രസ്താവനയ്ക്കു കാരണം. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം സംബന്ധിച്ച് പലതരത്തിലുള്ളചര്‍ച്ചകള്‍ ഉണ്ടാകും. ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയോഗംചേര്‍ന്ന് ചെങ്ങന്നൂരില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചു.  

പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത്. പ്രധാനമന്ത്രിയിലും  ആഭ്യന്തരമന്ത്രിയിലും  സ്വാധീനമുള്ളയാളാണ് എന്ന്  മാധ്യമങ്ങള്‍ പറയുന്നവര്‍ക്ക് അങ്ങനെയെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ വോട്ടുകുറയും എന്നത് ചിലരുടെ സ്വപ്നം മാത്രമാണ്. പി.സി.തോമസിനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. പാലാ സീറ്റിലാണ് മത്സരിക്കേണ്ടത് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറായില്ല.

സിപിഎം-ബിജെപി ധാരണ പറയുന്നവര്‍ ധര്‍മടത്ത് കോണ്‍ഗ്രസിന്  സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയത് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം സിപിഎം- ബിജെപി ധാരണ എന്ന കള്ളപ്രചരണം ആവര്‍ത്തിക്കുകയാണ്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടത്ത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാത്തത് എന്ന്  ഇവര്‍ വ്യക്തമാക്കണം. നേമത്തേക്ക് ഓടിയ മുരളീധരന്‍ വടകരയ്ക്ക് തൊട്ടടുത്തുള്ള ധര്‍മ്മടത്തേക്ക് എന്തുകൊണ്ട് പോയില്ല. കെ.സുധാകരന്‍ എന്തുകൊണ്ടാണ് ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാറാവാതിരുന്നത്.  

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ധര്‍മടത്ത് സ്ഥാനാര്‍ത്ഥി ഉണ്ടാകുമായിരുന്നോ.  ഇവിടെ ധാരണയുള്ളത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ്. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുന്നില്ല. രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിലും ഇടതുപക്ഷവും ദുര്‍ബലരെയാണ് മത്സരിപ്പിക്കുന്നത്. പരസ്പര സഹായക മുന്നണിയായിട്ടാണ് ഇടതും വലതും കേരളത്തില്‍ മത്സരിക്കുന്നത്. സിപിഎമ്മിനെ സഹായിക്കലാണ് കെ.മുരളീധരന്റെ ജോലി. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും കിട്ടിയതിനേക്കാള്‍ വലിയ തിരിച്ചടി അദ്ദേഹത്തിന് നേമത്ത് കിട്ടും. മുരളി ദയനീയമായി മൂന്നാമതാകും. പരസ്പര ധാരണയോടെയാണ് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല, സുരേന്ദ്രന്‍ പറഞ്ഞു.

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.