×
login
മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയത് ആഗോള ഭീകരതയുടെ മുഖം; മതഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നേരിടണമെന്ന് കെ.സുരേന്ദ്രന്‍

വികസന മുരടിപ്പും അഴിമതിയും മറയ്ക്കാനാണ് ഭരണ-പ്രതിപക്ഷം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തെ എല്ലാ മേഖലയിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇരു മുന്നണികളുടെയും നേട്ടം. എന്നാല്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്താനാണ് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്.

മൂവാറ്റുപുഴ: ലോകത്ത് മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മതനിന്ദയുടെ പേരില്‍ അദ്ധ്യാപകന്റെ കൈവെട്ടിയത് ആഗോള ഭീകരതയുടെ പ്രകടമായ ഉദ്ദാഹരണമാണെന്നും വിജയയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നടന്ന സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.  

വികസന മുരടിപ്പും അഴിമതിയും മറയ്ക്കാനാണ് ഭരണ-പ്രതിപക്ഷം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്.  കേരളത്തെ എല്ലാ മേഖലയിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇരു മുന്നണികളുടെയും നേട്ടം. എന്നാല്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്താനാണ് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മലയാളിയായ ആരോഗ്യപ്രവര്‍ത്തകയുടെ അടുത്തു നിന്നാണ്. നരേന്ദ്രമോദിയുടെ വികസന നയത്തിനുള്ള അംഗീകാരമാണ് വിജയയാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ബിജെപിയില്‍ ചേരുന്നത്. എറണാകുളം ജില്ലയില്‍ മാത്രം ന്യൂനപക്ഷങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അഴിമതിക്കെതിരായ ശക്തമായ പോരാട്ടമാണ് ജനങ്ങളെ ബിജെപിയിലെത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.