×
login
ആഭ്യന്തരവകുപ്പ് തീവ്രവാദികള്‍ക്ക് മുമ്പില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങി; രണ്‍ജീത്തിന്റെ കൊലപാതകക്കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് കെ.സുരേന്ദ്രന്‍

ആലപ്പുഴയിലെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നയാളാണ്. പോപ്പുലാര്‍ ഫ്രണ്ടിനെ പരസ്യമായി സഹായിക്കുകയാണ് പൊലീസ്. റെയിഡുകള്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു.

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലക്കേസില്‍ പൊലീസിന്റെ നിസഹായവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കേസ് എന്‍ഐഎക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആഭ്യന്തര വകുപ്പ് തീവ്രവാദികള്‍ക്ക് മുമ്പില്‍ സമ്പൂര്‍ണ്ണമായും കീഴടങ്ങിയതായും ആലപ്പുഴ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊലയാളികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുവെന്ന് പൊലീസ് പോലും സമ്മതിക്കുന്നു. കേരള പൊലീസിന്റെ നിസഹായവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. പരസ്യമായി എഡിജിപി സത്യം പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേസ് എന്‍ഐക്ക് വിടാത്തതെന്ന് സര്‍ക്കാര്‍ പറയണം. ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിക്കൊടുത്തത് പൊലീസുകാരാണ്. ആലപ്പുഴയിലെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നയാളാണ്. പോപ്പുലാര്‍ ഫ്രണ്ടിനെ പരസ്യമായി സഹായിക്കുകയാണ് പൊലീസ്. റെയിഡുകള്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു.

പൊലീസിന്റെ സമീപനം വിവേചനപരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഷാന്‍ വധത്തില്‍ എത്ര നിരപരാധികളെ വിളിച്ചു വരുത്തി കസ്റ്റഡിയല്‍ എടുത്തു. എന്നാല്‍ രണ്‍ജിത്തിന്റെ കേസില്‍ എന്താണ് അവസ്ഥ? ആലപ്പുഴ നിന്നും സംസ്ഥാനം വിടാന്‍ എത്ര മണിക്കൂര്‍ എടുക്കും? പൊലീസ് സഹായമില്ലാതെ കൊലയാളികള്‍ എങ്ങനെ സംസ്ഥാനം വിട്ടു? കൊലയാളികളുടെ ബൈക്കുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് എന്ത് ചെയ്തു? ഒരു പരിശോധനയും നടന്നില്ല. സഞ്ജിത്തിന്റെ കേസിലും ഇതു തന്നെയാണ് നടന്നത്. നന്ദുവിന്റെ കേസിലും ഇത് തന്നെയാണ് സംഭവിച്ചത്.  കേരളത്തിലെ എല്ലാ ഭീകരവാദ കേസുകളും തെളിയിച്ചത് കേന്ദ്ര ഏജന്‍സികളാണ്. ബിജെപിക്ക് നീതി കിട്ടിയിട്ടില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ വീടിന് മുമ്പില്‍ സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  ജനാധിപത്യത്തെ ചവിട്ടിമെതിച്ച് കെ റെയില്‍ നടത്തിക്കളയാമെന്ന് സര്‍ക്കാര്‍ കരുതരുത്. കെറെയില്‍ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


  മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.