×
login
സാമ്പത്തിക പ്രതിസന്ധിയില്‍ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം വഴിമുട്ടി; കൈതാങ്ങായി സുരേന്ദ്രനും വിജയന്‍ തോമസും; അഭിനന്ദിച്ച് പ്രവര്‍ത്തകര്‍

മകളുടെ ഫീസ് അടക്കാനുള്ള സമയം അടുത്തതോടെ വിഷയം അദേഹം മണ്ഡലം കമ്മറ്റിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയുകയും, അദേഹത്തിന്റെ ഇടപെടലില്‍ ബിജെപി നേതാവ് വിജയന്‍ തോമസ് വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ പ്രാദേശിക നേതാവിന്റെ മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള തുക നല്‍കി ബിജെപി സംസ്ഥാന നേതാവ്.  കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ്‌നാണ് മകളുടെ വിദ്യാഭ്യാസ ചെലവിനുള്ള തുക കണ്ടെത്താന്‍ ബുദ്ധിമുട്ടിയത്. മകളുടെ ഫീസ് അടക്കാനുള്ള സമയം അടുത്തതോടെ വിഷയം അദേഹം മണ്ഡലം കമ്മറ്റിയെ അറിയിച്ചു. തുടര്‍ന്ന് ഈ വിഷയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയുകയും, അദേഹത്തിന്റെ ഇടപെടലില്‍ ബിജെപി നേതാവ് വിജയന്‍ തോമസ് വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള തുക കൈമാറുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഈ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബാലു നായര്‍ ഫേസ്ബുക്കില്‍ ഏഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.  

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:  

പ്രവര്‍ത്തകര്‍,പാര്‍ട്ടി,നേതാവ് ...ഇതില്‍ പ്രവര്‍ത്തകര്‍ ചേരുമ്പോള്‍ പാര്‍ട്ടിയും...പ്രവര്‍ത്തന മികവില്‍ നേതാവും  ജനിക്കുന്നു...

കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ് ന്റെ മകളുടെ കോളേജ് ഫീസ് അടയ്ക്കാനുള്ള ബുദ്ധിമുട്ട്  മണ്ഡലം കമ്മിറ്റിയെ അറിയിക്കുകയും ആ വിഷയം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രി കെ സുരേന്ദ്രന്‍ ജിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും  ഉടന്‍ വിഷയത്തിന് ശ്രി വിജയന്‍ തോമസ് സാറിന്റെ സഹായത്തോടെ പരിഹാരം കണ്ടു.  

ഇലെക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകള്‍ തിരുവനന്തപുരത്തെ  പി.ആര്‍.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിലാണ് പഠിക്കുന്നത് .അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികൂടിയായ ഈ കുട്ടിക്ക്  കൊറോണ ബാധിച്ച നാടെങ്ങും വിഷമതകളാല്‍ ബുദ്ധിമുട്ടുന്ന  ഈ സാഹചര്യത്തിലും ഫീസ് അടയ്ക്കാനായി കോളേജ്  മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദമാണ്  നേരിടേണ്ടി വന്നത് .

Facebook Post: https://www.facebook.com/bgn.bgn.568/posts/1276164102830899

പ്രസ്തുത പ്രവര്‍ത്തകന്റെ  ഈ വിഷമതകള്‍ പാര്‍ട്ടി സംസഥാന അധ്യക്ഷന്‍ ശ്രി സുരേന്ദ്രന്‍ ജി അറിഞ്ഞതോടെ ഉടനടി അവരുടെ ഫീസ് അടയ്ക്കാനുള്ള തുക ശ്രി വിജയന്‍ തോമസ് സാറിന്റെ സഹായത്തോടെ അവര്‍ക്കു കൈമാറി .

രാഷ്ട്രീയ പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചു പ്രവര്‍ത്തകരുടെ മനസ്സറിയുന്ന, ജനകീയ അടിത്തറയുള്ള  ശ്രി സുരേന്ദ്രന്‍ജിയും , ശ്രി വിജയന്‍ തോമസ് സാറിനെ പോലുള്ള  നേതാക്കള്‍ എന്നും പാര്‍ട്ടിയുടെ മുതല്‍കൂട്ടു തന്നെയാണ്.പ്രവര്‍ത്തകരുടെ കഷ്ട്ടതകള്‍ മനസിലാക്കി ഉചിതമായി ഇടപെടലുകള്‍ നടത്തിയ സംസഥാന അധ്യക്ഷന്‍ ശ്രി സുരേന്ദ്രന്‍ ജിക്കും,ശ്രി തോമസ് സാറിനും കഴക്കൂട്ടം മണ്ഡലത്തിന്റെ  അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.