×
login
മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി കേരളം പ്രയോജനപ്പെടുത്തിയില്ല: അശ്വന്ത് നാരയണന്‍

രാജശേഖരന്‍ നായരുടെ പൊതു ജീവിതം സുതാര്യമാണെന്നും ബിസനസ്സുകാരനായ അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത് എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനല്ലന്നും ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു

നെയ്യാറ്റിന്‍കര: കഠിനാധ്വാനവും ആത്മാര്‍ഥതയും കൈമുതലായ മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി ഇതുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരും പ്രയോജനപ്പെടുത്തിയില്ലന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരയണന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ സര്‍വമേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ കേരളം മാത്രം വികസനത്തില്‍ പുറകോട്ടു പോകുന്നു. എന്‍ ഡി എ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭ്യസ്തവിദ്യര്‍ തൊഴിലിന് വേണ്ടി അലയുന്നത് മാറാന്‍ എന്‍.ഡി.എ യെ അധികാരത്തില്‍ കൊണ്ടുവരണം. തൊഴിലില്ലാതെ നിരാശരായ യുവാക്കള്‍ തെരുവില്‍ സമരത്തിലാണ്. വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യമാണ്. ഇവിടെ പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. വ്യവസായ സംരംഭങ്ങളോ അതിലേക്ക് നിക്ഷേപമോ വരുന്നില്ല. അതിന് ഇടതുവലത് സര്‍ക്കാരുകള്‍ അനുകൂല സാഹചര്യം ഒരുക്കിയല്ല. കേരളത്തിലെ എല്‍.ഡി.എഫും യു.ഡി എഫും വളരെ പരാജയമാണ്. കേരളത്തിലെ ജനങ്ങളുടെ സംരക്ഷണത്തിന്റെ സമയമാണിത്. കേരളത്തില്‍ മികവുറ്റ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബി.ജെ.പിയ്‌ക്കേ കഴിയൂ. അശ്വന്ത് നാരായണന്‍ കൂട്ടി ചേര്‍ത്തു.

നെയ്യാറ്റിന്‍കരയിലെ  സ്ഥാനാര്‍ത്ഥി  രാജശേഖരന്‍ നായരുടെ പൊതു ജീവിതം സുതാര്യമാണെന്നും ബിസനസ്സുകാരനായ അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത് എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനല്ലന്നും ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു. രാജശേഖരന്‍ നായരുമായുള്ള ദീര്‍ഘ നാളത്തെ അടുപ്പം സൂചിപ്പിച്ച രാജഗോപാല്‍ സേവനം മുഖമുദ്രയാക്കിയ കുടുംബമാണെന്നും പറഞ്ഞു.

 ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ് അധ്യക്ഷനായിരുന്നു. വെങ്ങാനൂര്‍ സതീഷ്, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി ഹരി, സുരേഷ് തമ്പി, ആര്‍.നടരാജന്‍, മോഹനന്‍, മഞ്ചത്തല സുരേഷ്, ഷിബു രാജ് കൃഷ്ണ, അരംഗമുഗള്‍ സന്തോഷ്, ആലം പൊറ്റ ശ്രീകുമാര്‍, അമരവിള ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

    comment

    LATEST NEWS


    ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.