കെംപഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ നടത്തിയ റോഡ് ഷോയിൽ ഉടനീളം രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിയെ അനുഗമിക്കുകയുണ്ടായി.
ബംഗളുരു: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കർണ്ണാടക സന്ദർശനം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുതൽക്കൂട്ടാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടി 65 വർഷമായി തുടർന്നിരുന്ന അഴിമതി നിറഞ്ഞ ദുർഭരണം തുടച്ച് നീക്കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നിമിത്തമാകും. തന്റെ പ്രസംഗങ്ങളിൽ നരേന്ദ്ര മോദി ആവർത്തിച്ച് പറഞ്ഞ വാക്കുകൾ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയിൽ പൊതുജനങ്ങളുടെ വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ബംഗളുരുവിൽ നിന്നുള്ള രാജ്യസഭാംഗം കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതിനൂതന സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ബെംഗളൂരുവിന്റെ സ്ഥാനം ലോക ഭൂപടത്തിൽ ആവർത്തിച്ചുറപ്പിക്കു'മെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പാർട്ടി പ്രവർത്തകരിലും കർണ്ണാടകത്തിലെ വോട്ടർമാരിലും എന്തെന്നില്ലാത്ത ആത്മവിശ്വാസമാണുളവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം പാർട്ടി പ്രവർത്തകരും വോട്ടർമാരും ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. അത് ബിജെപി നയിക്കുന്ന കർണ്ണാടക സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിക്കും, രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
കർണാടകയിൽ ഒരു പ്രകടന പത്രികയും തങ്ങൾ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം, അതിനാൽത്തന്നെ ഒരിക്കലും പാലിക്കപ്പെടാത്ത പ്രീണനവും ധാരാളം വാഗ്ദാനങ്ങളും അവരുടെ പ്രകടനപത്രികയിൽ കാണാൻ കഴിയും. അതെ സമയം പ്രകടനപത്രികയ്ക്ക് പുറത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പഴയ രാഷ്ട്രീയം തന്നെ അവർ തുടരുകയാണ്. കർണാടകത്തിലെ യാഥാർഥ്യബോധമുള്ള ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും.രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ രണ്ടാം ദിന സന്ദർശനത്തിൻ്റെ ഭാഗമായി കെംപഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെ നടത്തിയ റോഡ് ഷോയിൽ ഉടനീളം രാജീവ് ചന്ദ്രശേഖറും പ്രധാനമന്ത്രിയെ അനുഗമിക്കുകയുണ്ടായി.
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സതീശന് ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മതമൗലികവാദികളുടെ പിന്തുണയ്ക്ക്; പച്ചക്കള്ളങ്ങള്‍ പറയുന്നു; മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്
അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
ഓരോ 'മതേതര' നിശബ്ദതയും താലിബാന് കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി
സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്