×
login
'തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിര്; ഇനി സംഘടന ശക്തിപ്പെടുത്തണം'; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് എംടി രമേശ്

ഇനി സംഘടന ശക്തിപ്പെടുത്തേണ്ട സമയമാണ്, യാഥാര്‍ത്ഥ്യ ബോധ്യത്തോടെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാലാവസ്ഥ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള ഊര്‍ജം സംഭരിയ്ക്കണം, യുഡിഎഫ് ശിഥിലമാവുകയാണ്, തുടര്‍ഭരണം വന്നതോടെ കേരളത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാവാനുള്ള നിയോഗമാണ് ബി.ജെ.പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. നാം മുന്നോട്ട് തന്നെയാണെന്നും അദേഹം വ്യക്തമാക്കി.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. വീഴ്ചയുടെ കാരണങ്ങള്‍ സംഘടന അന്വേഷിച്ച് കണ്ടെത്തി തിരുത്തുമെന്നും അദേഹം പറഞ്ഞു. നാം മുന്നോട്ടു തന്നെയാണ്,ജാഗ്രതയോടെ ചുവടുകള്‍ ഉറച്ച് അജയ്യമായ ഒരാശയത്തെ പിന്‍പറ്റി നമുക്ക് മുന്നോട്ടു പോയേ മതിയാകു.കാരണം ഏതെങ്കിലും പദവിക്കോ അധികാരത്തിനോ വേണ്ടി മാത്രമായിരുന്നില്ല നമ്മള്‍ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തത്.

പക്ഷെ, തിരഞ്ഞെടുപ്പുകള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വയം മാറ്റുരയ്ക്കാനുള്ള അവസരമാണ്. ഇവിടെ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം നമ്മുക്കെതിരാണ്. അത് നാം അംഗീകരിച്ചെ മതിയാകു, അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ നമുക്ക് മുന്നോട്ട് പോകണം, പരാജയങ്ങള്‍ നമുക്ക് പുത്തരിയല്ല, മഹാനായ മാരാര്‍ജി പോലും പല തവണ തോറ്റിട്ടുണ്ട്.  

പക്ഷെ, അവിടെ നാം തളര്‍ന്നിരുന്നിട്ടില്ല. കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് കുതിയ്ക്കുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിലധികമായി ഓരോ ബി.ജെ.പി പ്രവര്‍ത്തകനും അഹോരാത്രം അക്ഷീണം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു, നമ്മുടെ കഷ്ടപ്പാട് വിഫലമായി പോയിട്ടില്ല. കനത്ത ഇടത് തരംഗത്തിലും കേഡര്‍ വോട്ടുകളും അഭ്യുദയകാംശികളുടെ പിന്തുണയും നഷ്ടപ്പെടാതെ പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ സംരക്ഷിയ്ക്കാന്‍ നമുക്കായി.  

ഇനി സംഘടന ശക്തിപ്പെടുത്തേണ്ട സമയമാണ്, യാഥാര്‍ത്ഥ്യ ബോധ്യത്തോടെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാലാവസ്ഥ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള ഊര്‍ജം സംഭരിയ്ക്കണം, യുഡിഎഫ് ശിഥിലമാവുകയാണ്, തുടര്‍ഭരണം വന്നതോടെ കേരളത്തില്‍  കൂടുതല്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാവാനുള്ള നിയോഗമാണ് ബി.ജെ.പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. നാം മുന്നോട്ട് തന്നെയാണെന്നും അദേഹം വ്യക്തമാക്കി.  

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.