×
login
വിജയരാഘവന്റെ മുതലക്കണ്ണീരില്‍ ഭൂരിപക്ഷ സമുദായം വീഴില്ല; അരാജകവാദികളെ ശബരിമലയില്‍ കയറ്റിയത് തെറ്റന്ന് സമ്മതിക്കണമെന്ന് കെ. സുരേന്ദ്രന്‍

ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. വര്‍ഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവര്‍ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റായിപ്പോയത് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയത അപകടമാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് എസ്.ഡി.പി.ഐയുമായി സഖ്യം ചെയ്തുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.  

വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയില്‍ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പരസ്യമായി പറയാന്‍ വിജയരാഘവന്‍ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ പിണറായി പൊലീസ് എടുത്ത 25,000ല്‍ അധികം വരുന്ന കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമോ? മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയില്‍ പൊലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാന്‍ തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാന്‍ സി.പി.എം തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാന്‍ അവര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. വര്‍ഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവര്‍ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റായിപ്പോയത് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പലയിടത്തും മുസ്ലീം ലീഗുമായി വരെ സി.പി.എം അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് പ്രസക്തിയില്ല. എന്നാല്‍ വര്‍ഗീയ ശക്തികളുടെ സമ്മര്‍ദ്ധത്തിന്റെ ഫലമായി പറഞ്ഞ കാര്യം വിഴുങ്ങുകയാണ് വിജയരാഘവന്‍ ചെയ്തത്. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.