×
login
'ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റ് ന്യൂസ് പൂര്‍ണമായും ബഹിഷ്‌കരിക്കും'; ചാനല്‍ ചര്‍ച്ചയിലും പ്രതികരണങ്ങളിലും പങ്കെടുക്കില്ലെന്ന് ബിജെപി

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ബിജെപി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലും ചാനല്‍ തേടുന്ന പ്രതികരണങ്ങളിലും ബിജെപി നേതാക്കള്‍ പങ്കെടുക്കില്ലന്ന് ബിജെപിയും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.  

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. 

വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണെന്ന് സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.  

Facebook Post: https://www.facebook.com/BJP4keralam/posts/2802849226641855

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ്  നടപടിയെടുത്തിട്ടില്ല. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ചാനല്‍ ചെയര്‍മാനും എംപിയും രാജീവ് ചന്ദ്രശേഖറിനെതിരെ വരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.    

കഴിഞ്ഞ ആഴച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്.  

നേരത്തെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്‍കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര്‍ സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്‍കി. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.