×
login
ദുരിതങ്ങളില്‍ കൈവിടില്ല; വീടുകളിലേക്ക് 'താമര തണല്‍' എത്തിക്കും; ചേര്‍ത്തു നിര്‍ത്തി ബിജെപി; പാര്‍ട്ടിക്കാരല്ലെങ്കിലും സഹായ ഹസ്തമെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 'താമര തണല്‍' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നത്. ഇവര്‍ക്ക് മാരാര്‍ജി ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ദിവസം ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ അപകടം പറ്റിയവരുടെയും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരുടെയും കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 'താമര തണല്‍' എന്ന പേരിട്ടിരിക്കുന്ന  പദ്ധതിയിലൂടെയാണ് ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നത്. ഇവര്‍ക്ക്  മാരാര്‍ജി ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ദിവസം ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.  

കോവളം കൊട്ടാരം സമര സമയത്ത് പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനത്തില്‍ ചലന ശേഷി നഷ്ട്ടപെട്ടു ചികിത്സയില്‍ കഴിയുന്ന അന്നത്തെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ്  വെങ്ങാനൂര്‍ സ്വദേശി രാദേഷ് കുമാറിന് (കുട്ടന്‍) കഴിഞ്ഞ ദിവസം ചികിത്സക്കായുള്ള ധനസഹായം  കൈമാറി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മീനമ്പലത്ത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് കൊടികെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് മരണപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുജിത്തിന്റെ കുടുംബത്തിനുള്ള ധനസഹായവും സംസ്ഥാന അധ്യക്ഷന്‍ വിതരണം ചെയ്തു.  


ഇപ്പോള്‍ മലബാറിലാണ് സഹായ വിതരണം നടത്തുന്നത്. . അര്‍ഹതപ്പെട്ടവരാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെങ്കിലും സഹായ ഹസ്തം നീട്ടാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.  ഇതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്ക്കുവാനുള്ള ചികത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയായ കൊല്ലം ജില്ലയിലെ മതിലില്‍ പ്രീതി നിവാസില്‍ സ്‌റ്റെഫിക്ക് മാരാര്‍ജി ട്രസ്റ്റ് നല്‍കുന്ന ധനസഹായം  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സെറ്റഫിയുടെ അമ്മ വിനീതയ്ക്ക് വിതരണം ചെയ്തു. കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് സ്‌റ്റെഫിക്ക് തുടര്‍ന്നും എല്ലാ സഹായങ്ങളും ബിജെപി ഉറപ്പു വരുത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് കണ്ണൂരിലെ അര്‍ഹരായ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്  സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ പ്രചാരണത്തിനിടെ അപകടത്തില്‍ മരിച്ച പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സുനിലിന്റെ കുടുംബത്തിനുള്ള ധനസഹായം കണ്ണൂരില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൈമാറി.  

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.