×
login
ഉപതിരഞ്ഞെടുപ്പിലെ വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീത്; മതന്യൂനപക്ഷത്തിന്റെ പിന്തുണ ബിജെപിക്ക്; തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രന്‍

കെ-റെയില്‍ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്നാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയായത് കൊണ്ടാണ് സര്‍ക്കാരിന് കുറ്റിയടി നിര്‍ത്തേണ്ടി വന്നത്.

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീതാണ്. കേരളം മുഴുവന്‍ എന്‍ഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതുവരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയില്‍ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചത് വനവാസി വിഭാഗങ്ങള്‍ നരേന്ദ്രമോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂര്‍ നീര്‍വേലിയില്‍ സിപിഎം-കോണ്‍ഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകര്‍ത്താണ് എന്‍ഡിഎ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ-റെയില്‍ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്നാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയായത് കൊണ്ടാണ് സര്‍ക്കാരിന് കുറ്റിയടി നിര്‍ത്തേണ്ടി വന്നത്.


രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോള്‍ ട്വന്റി ട്വന്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ സര്‍ക്കാരിനേക്കാള്‍ വലിയ ആവേശം കാണിച്ചത് വിഡി സതീശനും യുഡിഎഫുമായിരുന്നു.

രണ്ട് മുന്നണികളും നിലപാടില്‍ നിന്നും പിന്നോട്ട് പോയി. കേരളത്തില്‍ നിന്നും പിണറായി വിജയന്‍ കിറ്റക്‌സിനെ ആട്ടിയോടിച്ചപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വന്റിട്വന്റിയുടെ പ്രവര്‍ത്തകനെ കിഴക്കമ്പലത്ത് സിപിഎമ്മുകാര്‍ കൊല ചെയ്തപ്പോള്‍ ബിജെപി മാത്രമാണ് പ്രതികരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബൂത്ത് തലം മുതല്‍ ബിജെപി നടത്തിയ പുനസംഘടനയും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനവുമാണ് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവര്‍ത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണന്‍, സംസ്ഥാന വക്താക്കളായ കെവിഎസ് ഹരിദാസ്, ടിപി സിന്ധുമോള്‍ എന്നിവരും സംബന്ധിച്ചു.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.