×
login
സ്വരാജിന് വീണ്ടും തോല്‍വി!; തൃപ്പുണിത്തറയിലെ സിറ്റിങ്ങ് സീറ്റുകളിലെ അട്ടിമറിയില്‍ ഞെട്ടി സിപിഎം; എല്‍ഡിഎഫ് ഭരണത്തെ വീഴ്ത്തി കറുത്തകുതിരയായി ബിജെപി

11-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ.ടി.സൈഗാള്‍, 46-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ രാജമ്മ മോഹനന്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. എല്‍ഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രന്‍: 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ തൃപ്പുണിത്തുറയിലെ കക്ഷിനില.

കൊച്ചി: സിപിഎമ്മിന്റെ കുത്തക  മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചുകയറിയ ഞെട്ടലില്‍ പാര്‍ട്ടി നേതൃത്വം. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ടു മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനാണ് മേല്‍നോട്ട ചുമതല നല്‍കിയിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കുത്തകയായി വച്ചിരുന്ന രണ്ടു സീറ്റുകളിലും ബിജെപിയാണ് വിജയിച്ച് കയറിയത്. 

ഉപതെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പണം ഒഴുക്കിയാണ് എല്‍ഡിഎഫ് പ്രചരണം കൊഴുപ്പിച്ചത്. എന്നാല്‍, ബിജെപി വീടുകള്‍ കയറിയുള്ള പ്രചരണത്തിനാണ് നേതൃത്വം നല്‍കിയത്. ഒരോ വീട്ടിലും എത്തി ഇരു മുന്നണികളുടെയും പൊള്ളത്തരങ്ങളും അഴിമതികളും തുറന്ന് കാട്ടി. ബിജെപി മുന്നോട്ട് വെയ്ക്കുന്ന വികസന കാഴ്ച്ചപ്പാടിനൊപ്പം ജനങ്ങളും ചിന്തിച്ചതോടെയാണ് രണ്ടു സീറ്റിലും എല്‍ഡിഎഫിനെ തറപറ്റിച്ച് ജയിക്കാനായത്.  


തൃപ്പൂണിത്തുറ നഗരസഭയില്‍ സിറ്റിങ് സീറ്റുകളില്‍ പരാജയപ്പെട്ടതോടെ എല്‍ഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി.  എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. 11-ാം വാര്‍ഡില്‍ വള്ളി രവി, 46-ാം വാര്‍ഡില്‍ രതി രാജു എന്നിവരാണ് ജയിച്ചത്. 11-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ.ടി.സൈഗാള്‍, 46-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ രാജമ്മ മോഹനന്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. എല്‍ഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രന്‍: 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ തൃപ്പുണിത്തുറയിലെ കക്ഷിനില.

കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷനിലും ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സീറ്റ് ബിജെപി നിലനി!ര്‍ത്തി.  അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈന്‍ 25 വോട്ടുകള്‍ക്ക് വിജയിച്ചു.  

  comment

  LATEST NEWS


  ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.