×
login
പൂജ്യം സീറ്റില്‍ നിന്ന് എല്‍ഡിഎഫിന്റെ ഭരണം പിടിച്ചെടുത്തു; കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം

ആറു സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫ് നാലു സീറ്റുകള്‍ നേടിയപ്പോള്‍ പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റ് നേടാനെ സാധിച്ചുള്ളൂ.

കള്ളിക്കാട്: പൂജ്യം സീറ്റില്‍ നിന്ന് ഭരണം പിടിച്ച് ഭാരതീയ ജനതാ പാര്‍ട്ടി. തിരുവനന്തപുരം ജില്ലയിലെ പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് ബിജെപി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു അംഗം പോലുമില്ലാത്ത ബിജെപി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയി. 

പതിമൂന്ന് സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് ഏഴ് സീറ്റും യുഡിഎഫിന് ആറു സീറ്റും ഒരു സ്വതന്ത്രനുമാണ് 2015ല്‍ വിജയിച്ചത്. ഇവിടെ നിന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കള്ളിക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയത്. ആറു സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫ് നാലു സീറ്റുകള്‍ നേടിയപ്പോള്‍ പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റ് നേടാനെ സാധിച്ചുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍ അജിതയെ മൈലക്കര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്തിയാണ് പരാജയപ്പെടുത്തിയത്. 25 വര്‍ഷമായി സിപിഎം കുത്തകയായി നിലനിര്‍ത്തുന്ന ഈ സീറ്റില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ്.എസ് അനിലയാണ് വിജയിച്ചു്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാലും പരാജയപ്പെട്ടു.  13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 വാര്‍ഡുകളിലാണ് ബിജെപി മത്സരിച്ചത്.

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.