×
login
നേമത്ത് ഇരു മുന്നണികള്‍ക്കും ഭയമാണെന്ന് കുമ്മനം രാജശേഖരന്‍

ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരുവര്‍ക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും.

തിരുവനന്തപുരം;  നേമത്ത് ഇരു മുന്നണികള്‍ക്കും ഭയമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിക്കെതിരെ കരുത്തന്മാരെ തേടിയത് അതുകൊണ്ടെന്ന് പൂങ്കുളത്ത് വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു.

ബിജെപിയാണ് രണ്ടു മുന്നണികള്‍ക്കും ശത്രു. ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട. വോട്ട് കച്ചവടമാണ് ഇവര്‍ പരസ്പരം നടത്തുന്നത്.  

ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരുവര്‍ക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും. കുമ്മനം പറഞ്ഞു.

കേരളത്തിന് യതൊരുവിധ വികസനം ഇല്ലങ്കിലും സര്‍ക്കാരിന് മേനി നടിക്കാന്‍ 500 കോടിയുടെ  പരസ്യ ധൂര്‍ത്താണ് നടത്തിയതെന്നും തിരുവല്ലത്തു നടന്ന വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു. പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂര്‍ത്ത്. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നയമാണ്. കേരളം ഇപ്പോള്‍ തുടര്‍ പ്രകൃതി ദുരിതത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതര്‍ക്ക് ഇനിയും വേണ്ടത്ര ആശ്വാസം എത്തിയിട്ടില്ല. ദുരിത ബാധിതരെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം നല്‍കിയ വിഭവങ്ങള്‍ പോലും കൊള്ളയടിച്ച സംസ്ഥാനമാണിത്.പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും മക്കള്‍ക്കും മാത്രമാണ് എന്തും. മക്കള്‍ രാഷ്ട്രീയവും മരുമക്കള്‍ രാഷ്ട്രീയവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കുമ്മനം പറഞ്ഞു.

 

  comment

  LATEST NEWS


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.