×
login
'കമ്മ്യൂണിസ്റ്റുകള്‍ മാപ്പിള കലാപകാരികളെ വെള്ളപൂശുന്നു; കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വീണ്ടും മുറിവേല്‍പ്പിക്കുന്നു'; ആഞ്ഞടിച്ച് തേജസ്വി സൂര്യ‍ എംപി

ഹിന്ദു സമൂഹം ശാക്തീകരിക്കപ്പെടേണ്ട ആവശ്യം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടപ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. എന്നാല്‍ കേരളത്തിലെ മലബാറില്‍ ഹിന്ദു വംശഹത്യയിലേക്കായിരുന്നു വഴിതെളിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.

തിരുവനന്തപുരം: മുറിവ് മറക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കളെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പാര്‍ലമെന്റ് അംഗവും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ.  കലാപത്തിന് ഇരയായി തീര്‍ന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അര്‍ഹമായ ആദരം നല്‍കണം.    തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിചാരകേന്ദ്രത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കലാപകാരികളെ വെള്ളപൂശുന്നതിലൂടെ ഹൈന്ദവരുടെ ചരിത്രം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. 1921ല്‍ നടന്ന മലബാറില്‍ നടന്നത് ഇസ്ലാം ജിഹാദാണ്.  

ഹിന്ദു സമൂഹം ശാക്തീകരിക്കപ്പെടേണ്ട ആവശ്യം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടപ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. എന്നാല്‍ കേരളത്തിലെ മലബാറില്‍ ഹിന്ദു വംശഹത്യയിലേക്കായിരുന്നു വഴിതെളിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. അംബേദ്ക്കറും ആനിബസന്റും മലബാര്‍ കലാപത്തെ കുറിച്ച് വിശേഷിപ്പിച്ചത് അതിക്രൂരമായ വംശ ഹത്യയായാണ്. മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെയാണ് നരനായാട്ട് അരങ്ങേറിയത്.

കേരളത്തില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സ്വയം സംരക്ഷണം തീര്‍ക്കേണ്ട ആവശ്യകതയുണ്ട്. കളരിപയറ്റിന്റെ നാടായ കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാനസികമായും ആരോഗ്യപരമായും ശക്തരായി തീരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

  comment

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.