×
login
'ഒരുപാട് ഇഷ്ടം തോന്നിയ ഡാന്‍സ് വീഡിയോ, സംഗതി പൊരിച്ചൂ ട്ടാ.., കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്'; അഭിനന്ദിച്ച് സന്ദീപ് വാര്യര്‍‍‍

വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും.

തൃശൂര്‍; മെഡിക്കല്‍ കോളജില്‍  നൃത്തംകളിച്ച് വൈറലായ ജാനകി എം ഓംകുമാറും നവീന്‍ കെ. റസാഖിനെയും അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.  ''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന പാട്ടിനൊപ്പം ഇരുവരും നൃത്തം ചെയ്തത്. നവീന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.  

 

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

 

തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്റെയും ഡാന്‍സ് വീഡിയോ... പല തവണ ആവര്‍ത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു...

അവരുടെ ഒരു ഇന്റര്‍വ്യൂവില്‍ വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീന്‍ റസാഖിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാന്‍ കഴിയട്ടെ ഇരുവര്‍ക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..

Facebook Post: https://www.facebook.com/Sandeepvarierbjp/posts/5331764486865274

 

 

    comment

    LATEST NEWS


    ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.