×
login
കേരളത്തില്‍ ബിജെപിയെ നേരിടുന്നത് എല്‍യുഡിഎഫ്; പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമെന്നും മീനാക്ഷി ലേഖി

പ്രളയം വന്നപ്പോള്‍ കന്നി അയ്യപ്പന്മാര്‍ മല ചവിട്ടിയില്ലെന്നും അതിനാല്‍ അയ്യപ്പന്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തെന്നും പ്രചരിപ്പിച്ചത് സിപിഎം എംഎല്‍എയായ എം. സ്വരാജാണ്.

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫും യുഡിഎഫുമല്ല മറിച്ച് എല്‍യുഡിഎഫ് ആണെന്ന് മീനാക്ഷി ലേഖി എംപി. കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിനാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ്. രണ്ടു മുഖങ്ങളുള്ള ഒരു പാര്‍ട്ടിയാണ് ഇവര്‍. പുറമെ ശത്രുക്കളായി ഭാവിച്ച് ഭരണത്തിലേറുമ്പോള്‍ പരസ്പരം സഹായിക്കുകയാണ് ഈ രണ്ടു പാര്‍ട്ടികളുമെന്ന് അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

ശബരിമല ആചാരലംഘന വിഷയത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നയമാണ്. പ്രത്യക്ഷത്തില്‍ ഇടതുസര്‍ക്കാരിനെ എതിര്‍ക്കുന്നെന്ന് വരുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് സമരം ചെയ്തെങ്കില്‍ കോണ്‍ഗ്രസുകാരും കേസില്‍ പെട്ടേനെ. എന്നാല്‍ അതുണ്ടായില്ല.

പ്രളയം വന്നപ്പോള്‍ കന്നി അയ്യപ്പന്മാര്‍ മല ചവിട്ടിയില്ലെന്നും അതിനാല്‍ അയ്യപ്പന്‍ ബ്രഹ്മചര്യവ്രതം ലംഘിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തെന്നും പ്രചരിപ്പിച്ചത് സിപിഎം എംഎല്‍എയായ എം. സ്വരാജാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎമ്മുകാര്‍ ശബരിമലയ്ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിനുവേണ്ടി മാത്രമാണ്. ആചാരത്തിന്റെ പേരില്‍ ഒരു കോഴിയെ ബലി നല്‍കി വ്യക്തിക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ച സര്‍ക്കാര്‍ എന്നാല്‍ ഈദ് ദിനത്തില്‍ അടക്കം ആചാരപരമായി മൃഗങ്ങളെ കശാപ്പുചെയ്യുന്നവരെ സംരക്ഷിക്കുന്നു.

പിണറായി വിജയന് ന്യൂനപക്ഷമെന്നാല്‍ മുസ്ലിങ്ങള്‍ മാത്രമാണ്. ന്യൂനപക്ഷ കമ്മീഷനില്‍ മുസ്ലിങ്ങളെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് അതിന് തെളിവാണ്. എത്ര ക്രിസ്ത്യാനികളെ പിണറായി ന്യൂനപക്ഷ കമ്മീഷനിലും മറ്റ് ഉത്തരവാദപ്പെട്ട പദവികളിലും നിയോഗിച്ചിട്ടുണ്ടെന്ന് അവര്‍ ചോദിച്ചു. അവരെ ന്യൂനപക്ഷ വിഭാഗമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും മീനാക്ഷി ലേഖി ആരോപിച്ചു. വിധവകള്‍ക്കു പോലും മതം നോക്കി ആനൂകൂല്യം നല്‍കുന്ന ഇടതുവലത് സര്‍ക്കാരുകള്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയാണ്. ഇത് ഭീകരമായ സ്പര്‍ധയ്ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ജോലിചെയ്തിരുന്ന സ്വപ്നയ്ക്ക് സ്വര്‍ണ-ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. സ്വപ്നയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍, യുഎഇ കോണ്‍സുലേറ്റിലെ ചില ഉന്നര്‍ എന്നിവര്‍ക്കും ഇതുമായി ബന്ധമുണ്ട്. ഇതൊക്കെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ നടക്കുമോ ? അന്വേഷണം മുറുകി പിടിക്കപ്പെടുമെന്നായപ്പോള്‍ എന്‍ഫോഴ്സ്മെന്റിനെ കേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിക്കുന്നത്. വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാക്കുക തന്നെ വേണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കേരളത്തില്‍ വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം, വികസനം എന്നതാണ് ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമെന്നും അവര്‍ പറഞ്ഞു.

 

കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി ചര്‍ച്ച നടത്തിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി പാര്‍ട്ടി മാറ്റത്തെക്കുറിച്ച് തന്നോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മീനാക്ഷി ലേഖി. കോണ്‍ഗ്രസ് നല്ല നേതൃത്വമില്ല. ഒരിടത്തും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നില്ല. അതൊക്കെ എവിടെയുണ്ടോ അവിടേക്ക് നേതാക്കളും പ്രവര്‍ത്തകരും പോകുക സ്വാഭാവികമാണ്. അതിനാല്‍ തന്നെ മികച്ച നേതൃത്വവും സംഘടനാ പാടവവുമുള്ള ബിജെപിയിലേക്ക് അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരാന്‍ ആഗ്രഹിക്കും. അത്തരം നേതാക്കളാണ് തന്നോട് സംസാരിച്ചതെന്നും വ്യക്തിപരമായതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.

 

 

  comment

  LATEST NEWS


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.