×
login
മഞ്ചേശ്വരത്ത് കെപിസിസി പ്രസിഡന്റ് വോട്ട് തേടിയതോടെ യുഡിഎഫ് ‍ - എല്‍ഡിഎഫ് ബന്ധം വ്യക്തം: വി.മുരളീധരന്‍

മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ വോട്ട് തേടിയ മുല്ലപ്പള്ളി മറ്റേതൊക്കെ മണ്ഡലത്തിലാണ് ധാരണയുള്ളതെന്ന് വ്യക്തമാക്കണം.

തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫിന്റെ സഹായം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തേടിയതോടെ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ വോട്ട് തേടിയ മുല്ലപ്പള്ളി മറ്റേതൊക്കെ മണ്ഡലത്തിലാണ് ധാരണയുള്ളതെന്ന് വ്യക്തമാക്കണം. നേമത്തെ യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് നല്‍കാനാണോ തീരുമാനമെന്നും വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കേരളത്തിലെ ബിജെപിക്ക് നല്ല വിജയസാധ്യതയുള്ള 20 നിയമസഭാ മണ്ഡപത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയിരിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കലാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. മഞ്ചേശ്വരത്തെ സംബന്ധിച്ച മുല്ലപ്പള്ളിയുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ജനം ഈ ധാരണയെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ തിരുത്തി ഉടന്‍ രംഗത്തുവന്നത് അതുകൊണ്ടാണ്.

വ്യക്തിപൂജ സിപിഎമ്മില്‍ ഇല്ലെന്നും പാടില്ലെന്നും നിരന്തരം പ്രചരിപ്പിക്കുന്ന പിണറായി വിജയനും കൂട്ടരും ധര്‍മടത്ത് സിനിമാതാരങ്ങളെ ഇറക്കി പ്രചാരണം നടത്തേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. അവിടെ പി. ജയരാജന്റെ സഹായമില്ലാതെ ജയിക്കാനാണോ അതോ വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മ മത്സരിക്കുന്നതിനെ പ്രതിരോധിക്കാനാണോ സിനിമാതാരങ്ങളെ ധര്‍മടത്ത് ഇറക്കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. സിനിമാതാരങ്ങളെ ഇറക്കി താരനിശ നടത്താനുള്ള പണം സിപിഎമ്മിന് എവിടെ നിന്ന് ലഭിച്ചു ? കള്ളക്കടത്തു വഴി ലഭിച്ച പണമാണോ അവിടെ ചെലവഴിച്ചതെന്നും വി. മുരളീധരന്‍ ചോദിച്ചു.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ ശക്തമായ ത്രികോണമത്സരം സൃഷ്ടിക്കാന്‍ സാധിച്ചു. ബിജെപിയുടെ ശക്തമായ സാന്നിധ്യം എതിരാളികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആ പരിഭ്രാന്തിയാണ് രണ്ടുകൂട്ടരും പരസ്പരം ബിജെപി ബന്ധം ആരോപിക്കാന്‍ കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനകീയ പ്രശ്‌നങ്ങളില്‍ ബിജെപി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ എല്‍ഡിഎഫ് ക്ഷേത്രവിശ്വാസികള്‍ക്കെതിരായ സമീപനമാണ് സ്വീകരിച്ചത്. സ്വര്‍ണഡോളര്‍ കടത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും അവിഹിതമായി ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ വിശദീകരിക്കാനാകുന്നില്ല. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന്റെയും ഇ ഡിയുടെയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറിലും കൊവിഡ് കാലത്ത് സ്പ്രിംഗ്‌ളറിന് പൗരന്മാരുടെ രോഗവിവരങ്ങള്‍ വിറ്റ വിഷയത്തിലും മറ്റ് അഴിമതികളുടെ കാര്യത്തിലും ഈ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്.

പാര്‍ലമെന്റില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമുള്ള സിപിഎമ്മിനെക്കുറിച്ച് പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്തഭാരതം എന്നു മാത്രം പറയുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ധാരണയെക്കുറിച്ച് ഒന്നും പറയാനില്ല. സ്വന്തമായി ഒരു എംപിയെ ജയിപ്പിക്കാന്‍ കഴിയാതെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പണവും വാങ്ങി കൂട്ടുകൂടിയ പാര്‍ട്ടിയാണ് സിപിഎം. അങ്ങനെയുള്ളവരെയാണോ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി താരതമ്യം ചെയ്യേണ്ടതെന്ന് രാഹുല്‍ ചിന്തിക്കട്ടെ. ജനഹിതത്തിന് എതിരായ കോണ്‍ഗ്രസ്‌സിപിഎം അവിശുദ്ധ സഖ്യത്തെ കേരളജനത തള്ളിക്കളയും. കേരളത്തിന് പുറത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇവരുടെ കേരളത്തിലെ അണിയറ നീക്കങ്ങള്‍ക്കെതിരെ ഇവിടുത്തെ ജനങ്ങള്‍ വിധിയെഴുതും. ഇരുവരുടെയും മൂടുപടം അഴിഞ്ഞുവീണിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് ജനങ്ങളാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

  comment

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.