×
login
റോഡ് ഷോ‍യ്ക്കിടെ ആംബുലന്‍സിനായി വഴിയൊരുക്കി ജെ പി നദ്ദ‍; കരഘോഷം മുഴക്കി അഭിനന്ദിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

'അംബുലന്‍സിന് വഴിയൊരുക്കൂ, ആരും തടസപ്പെടുത്തരുത്' എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റോഡ് ഷോകള്‍. പ്രവര്‍ത്തകരെയും വാഹനങ്ങളെയും നിരത്തുകളില്‍ അണിനിരത്തിയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ റോഡ് ഷോകള്‍ പലപ്പോഴും അടിയന്തര സേവനങ്ങള്‍ക്കുപോലും തടസം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ചൊവ്വാഴ്ച ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ റോഡ് ഷോയ്ക്ക് ഇടയിലേക്ക് പെട്ടെന്നൊരു ആംബുലന്‍സ് കടന്നുവന്നപ്പോള്‍ വ്യത്യസ്തമായ കാഴ്ചയ്ക്കാണ് എല്ലാവരും സാക്ഷിയായത്. 

റോഡില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോട് ആംബുലന്‍സിനായി വഴിയൊരുക്കാന്‍ നദ്ദ ഉടന്‍തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. 'അംബുലന്‍സിന് വഴിയൊരുക്കൂ, ആരും തടസപ്പെടുത്തരുത്' എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് ആംബുലന്‍സ് കടന്നുപോയി. പിന്നീട് കരഘോഷം മുഴക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നദ്ദയെ അഭിനന്ദിച്ചത്. പശ്ചിമ മിഡ്‌നാപൂരിലായിരുന്നു റോഡ് ഷോ.  

 

    comment

    LATEST NEWS


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


    മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.