login
'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

ബിജെപിയുടെ ദേശീയ ഭാരവാഹികളുമായും സംസ്ഥാന അധ്യക്ഷന്‍മാരുമായും നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് നിര്‍ദേശം

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, 'അപ്‌ന ബൂത്ത് കൊറോണ മുക്ത്'(നമ്മുടെ ബൂത്ത് കൊറോണ മുക്തം) പ്രചാരണത്തിന് തുടക്കമിടാന്‍ പാര്‍ട്ടി ഭാരവാഹികളോട് നിര്‍ദേശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപിയുടെ ദേശീയ ഭാരവാഹികളുമായും സംസ്ഥാന അധ്യക്ഷന്‍മാരുമായും നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് നിര്‍ദേശം. 

ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ സഹായിക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കണം. ബിജെപി അംഗങ്ങള്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

പ്ലാസ്മ ദാനത്തിനുള്ള പ്രചാരണം ആരംഭിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഏകോപനം നടത്തും. ശുചീകരണ യജ്ഞം, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് പ്രചാരണം തുടങ്ങിയ പ്രതിരോധ നടപടികളും പാര്‍ട്ടി നടത്തും. കോവിഡ് നിയന്ത്രിക്കാന്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന് ജെ പി നദ്ദ നിര്‍ദേശിച്ചു.  

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.