login
താര പ്രചാരകരായ താരങ്ങള്‍ വോട്ടു ചെയ്യാനും സ്ഥാനാര്‍ത്ഥിക്കൊപ്പം ഒന്നിച്ചെത്തി

ചെങ്കല്‍ എല്‍ പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാജശേഖരന്‍ നായര്‍ക്കും മകന്‍ വിഘ്‌നേഷിനും ഒപ്പമാണ് മുവരും പോളിംഗ് സ്‌റ്റേഷനില്‍ എത്തിയത്.

നെയ്യാറ്റിന്‍കര;  തെരഞ്ഞെടുപ്പില്‍ സിനിമാതാരങ്ങള്‍ പലരും സ്ഥാനാര്‍ത്ഥികളായി ഉണ്ടായിരുന്നെങ്കിലും താരങ്ങള്‍ താര പ്രചാരകരായ  മണ്ഡലം ഒന്നുമാത്രം. നെയ്യാറ്റിന്‍കര. ബിജെപി സ്ഥാനാര്‍ത്ഥി ചെങ്കല്‍ എസ്.രാജശേഖരന്‍ നായര്‍ക്കുവേണ്ടി വോട്ടു ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയത് മൂന്ന് സിനിമാ നടിമാര്‍.  

അവര്‍ ഒന്നിച്ച് വോട്ടു ചെയ്യാനും എത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി രാധ, മലയാളം, തമിഴ്, കന്നട സിനിമകളിലും നായികയായി അഭിനയിച്ചിട്ടുള്ള കാര്‍ത്തിക, മണിരത്‌നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച  തുളസി എന്നിവരാണവര്‍. രാജശേഖരന്‍ നായരുടെ ഭാര്യയാണ് രാധ. കാര്‍ത്തികയും തുളസിയും മക്കളും.

 ചെങ്കല്‍ എല്‍ പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാജശേഖരന്‍ നായര്‍ക്കും മകന്‍ വിഘ്‌നേഷിനും ഒപ്പമാണ് മുവരും പോളിംഗ് സ്‌റ്റേഷനില്‍ എത്തിയത്.

മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമുണ്ട്. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജുന, വിഷ്ണുവര്‍ദ്ധന്‍, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചു.

മണിരത്‌നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസി, യാന്‍ എന്ന തമിഴ് സിനിമയില്‍ ജീവയുടെ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.