×
login
തില്ലങ്കേരിയെ കേരളാ ബാങ്കിന്റെ ചെയര്‍മാനാക്കണം; കള്ളക്കടത്തും പൊട്ടിക്കലും നിയമപരമാക്കണം; കരുവന്നൂരിലേത് കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയെന്ന് ബിജെപി

മ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ ബിജെപി നേതാവ്‌ പിആര്‍ ശിവശങ്കര്‍. കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലങ്കേരിയെ കൂടി നിയമിച്ച് കള്ളക്കടത്തും, പൊട്ടിക്കലും നിയമപരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച കുത്തകള്‍ ജാഗ്രതൈ...  

കമ്മ്യൂണിസവും സോഷ്യലിസവും ഒരുമിച്ച കരുവന്നൂര്‍ മോഡല്‍  

അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഏതാണ്ട് 63 ദിവസം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസം നടപ്പാക്കിത്തുടങ്ങി.  

അര്‍മാദിപ്പിന്‍... ആഹ്ലാദിപ്പിന്‍.  

കൊറോണ ചൈനയില്‍ നിന്ന് ആദ്യം  തൃശ്ശൂരില്‍ വന്നപോലെ കമ്മ്യൂണിസവും ചൈനയില്‍നിന്നാണോ എന്നറിയില്ല, (ക്യൂബയില്‍നിന്നാവാനും മതി) നമ്മടെ തൃശ്ശൂരില്‍ വന്നെത്തി.

കമ്മ്യൂണിസം വരുന്നതിന്റെ ആദ്യപടിയായി സോഷ്യലിസം കരുവന്നൂര്‍ സഹകരണ ബാങ്കുവഴി നടപ്പിലാക്കിതുടങ്ങി. കഴിഞ്ഞ കുറച്ചുമാസമായി കമ്മ്യൂണിസവും സോഷ്യലിസവും  കൈകോര്‍ത്തു കരുവനൂരിലെ ബാങ്കില്‍ നിന്ന് ഇറങ്ങി ഇടവഴികളിലൂടെ നടന്നു എല്ലാ കമ്മ്യൂണിസ്‌റ് വിരുദ്ധരെയും , കുത്തകളെയും നോട്ടമിടുന്നതായി കേട്ടിരുന്നുവെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ , ഏരിയ കമ്മിറ്റികള്‍ക്ക് സംശയമുണ്ടായിരുന്നതായി 'ദേഷ്യാഭിമാനി' ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.  

കരുവനൂരിലെ  ബൂര്‍ഷ്വകള്‍ , പെറ്റി ബൂര്‍ഷ്വകള്‍ , കുത്തക മുതലാളിമാര്‍, സവര്‍ണ്ണ മൂരാച്ചികള്‍, ഹിന്ദുത്വ ശക്തികള്‍, കൂടാതെ വിജയ് മല്യ,നിരവ് മോഡി, മേഹുല്‍ചോസ്‌കി എന്നിവര്‍    കൂലിപണിയെടുത്തതെന്നും , ഓട്ടോറിക്ഷയോടിച്ചും കിട്ടിയതെന്നും , പെന്‍ഷന്‍ ആയപ്പോള്‍ കിട്ടിയതെന്നും , പട്ടിണികിടന്ന് ആശുപത്രിയിലെ ഓപ്പറേഷന് മാറ്റിവെച്ച പണമെന്നപേരില്‍ പേരുകള്‍ മാറ്റി നിക്ഷേപിച്ച കള്ളപ്പണം  എല്ലാം ഇടതു സര്‍ക്കാര്‍ പിടിച്ചെടുത്തു പാവപ്പെട്ട പാര്‍ട്ടി സഖാക്കളുടെ പേരില്‍ മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് 'റിസോര്‍ട്ട്' പണിയുവാന്‍ പാവപ്പെട്ടവരുടെ പടനായകന്‍ സാക്ഷാല്‍ ബിജെയ്ന്‍ രണ്ടാമന്‍   രഹസ്യമായി അനുവാദം നല്‍കുകയായിരുന്നു.  

ഇത് സാക്ഷാല്‍  'കാറല്‍മാര്‍ക്‌സ്'  പോലും പ്രവചിക്കാത്ത, ചെ പോലും ചിന്തിക്കാത്ത സാമ്പത്തിക വിപ്ലവമാണ് എന്ന് പ്രമുഖ ചിന്തകനും പാര്‍ട്ടിയുടെ കാണപ്പെട്ട താത്വിക ആചാര്യനായുമായ  പി ബി അംഗം   എം എ ശിശു പറഞ്ഞു.  

ഈ സാമ്പത്തിക വിപ്ലവം കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും അമിത് ഷാ യുടെ കഴുകന്‍ കണ്ണുകള്‍ പതിയുംമുമ്പ് നടപ്പാക്കുക എന്നതിലാണ്  പാര്‍ട്ടിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതെന്ന്  അമേരിക്കന്‍ ചാര സംഘടനപോലും ഭയന്ന് നിരന്തരം പേര് രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാമ്പത്തിക വിദഗ്ധനും, കേരളത്തിന്റെ ധനകമ്മി വെറും അഞ്ചുവര്‍ഷംകൊണ്ടു ഇരട്ടിയാക്കിയ ആളുമായ സഖാവ് അപ്പോത്തിക്കിരി തോമാച്ചന്‍ പറഞ്ഞു. മാത്രമല്ല കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ആവശ്യത്തിന് പണം , അല്ലെങ്കില്‍ നോട്ട് അവിടെ ഇല്ലെങ്കില്‍ അടുത്തുള്ള ദേശാഭിമാനി പ്രെസ്സില്‍ അച്ചടിച്ച നോട്ട് നല്‍കിയാല്‍ പോരെ എന്നും, RBI ഗവര്‍ണ്ണര്‍ക്ക് പകരം ഞാന്‍ ഒപ്പിടാന്‍ തെയ്യാറാണെന്നും , ഇനി അതും പോരെങ്കില്‍ പകരം കേരള ലോട്ടറിയുടെ അതെ തുകയുടെ ടിക്കറ്റു നല്‍കിയാലും പോരെ എന്നും അദ്ദേഹം ചോദിച്ചു. ഈ വിപ്ലവകരമായ ആശയം കേട്ടതോടുകൂടി അന്തരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍ , ഗോള്‍ഡ്മാന്‍ സാക്സ്  എല്ലാം പൂട്ടിപ്പോവുകയും, ആ പണമെല്ലാം FDI ആയി കേരളതിലെ സഖാക്കള്‍ ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.  

പ്രത്യേക അറിയിപ്പ്: കേരളാ ബാങ്കിന്റെ ചെയര്‍മാനായി സഖാവ് തില്ലെങ്കേരിയെ കൂടി നിയമിച്ചു കള്ളക്കടത്തും , പൊട്ടിക്കലും നിയപരമാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായി കള്ളക്കടത്തും, പൊട്ടിക്കലും ഫെഡറല്‍ വ്യവസ്ഥയില്‍ സ്റ്റേറ്റ് സബ്ജക്ട് ആയി പ്രഖ്യപിക്കണമെന്നും സംസ്ഥാന നിയമസഭാ ഏകകണ്ഠമായി ഇത് ആവശ്യപ്പെടുമെന്നും വാര്‍ത്തയുണ്ട്.  

കരുവന്നൂരില്‍ DYFI ഇല്ലാണ്ടായിപ്പോയിപോയി,  

ഇല്ലെങ്കില്‍ കാണിച്ചു താരാമായിരുന്നു.

ലാല്‍സലാം സഖാവെ ..... ലാല്‍സലാം??

Facebook Post: https://www.facebook.com/prshivashankarbjp/posts/333808708290549

 

 

  comment

  LATEST NEWS


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്


  അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.