×
login
രണ്ടാം സ്ഥാനത്തിന്റെ തിളക്കത്തില്‍ അഡ്വ. സുധീര്‍‍ ; വോട്ടു വര്‍ധനവില്‍ ഒന്നാമതെത്തി ആശാനാഥ്

ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏക പുതിയ മണ്ഡലമായും ആറ്റിങ്ങല്‍ മാറി.

തിരുവനന്തപുരം:   നിലവിലുള്ള ഏക സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം 95 മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞപ്പോഴും ബിജെപിയുടെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിന് തിളക്കമേറെ.  സംവരണ മണ്ഡലങ്ങളായ ചിറയന്‍കീഴ്(11508),ആറ്റിങ്ങല്‍(10660) എന്നിവിടങ്ങളില്‍ 2016 ലേതിനാക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ കൂടുതലായി ബിജെപിക്ക് കി്ട്ടി.. 

ആറ്റിങ്ങലില്‍ കഴിഞ്ഞ പ്രാവശ്യം രാജി പ്രസാദ് നേടിയ 27,602 വോട്ടുകള്‍ ബിജെപി ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ 38,262 ആയി ഉയര്‍ത്തി. ബിജെപി  രണ്ടാം സ്ഥാനത്തെത്തിയ ഏക പുതിയ മണ്ഡലമായും  ആറ്റിങ്ങല്‍ മാറി. എ ബിവിപി സംസ്ഥാന സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി മോര്‍ച്ച് സംസ്ഥാന പ്രസിഡന്റ് പദവികള്‍ മത്സരിച്ചിട്ടുള്ള സുധീര്‍ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെയും മത്സരിച്ചിട്ടുണ്ട്..

ചിറയന്‍കീഴില്‍ ബിജെപിയുടെ ഡോ വി വി വാവയക്ക് 2016 ല്‍ 19478 വോട്ടായിരുന്നു. നഗരസഭാ കൗണ്‍സിലര്‍ ആശാനാഥ് അത് 30,986 ആയി ഉയര്‍ത്തി. ശതമാനക്കണക്കെടുത്താല്‍ ബിജെപിയുടെ വോട്ട് 50 ശതമാനത്തിലധികം വര്‍ധിച്ച ഏക മണ്ഡലവും ആറ്റിങ്ങലാണ്. പാപ്പനംകോടു നഗരസഭാ വാര്‍ഡിനെ രണ്ടു തവണയായി പ്രതിനിധീകരിക്കുന്ന ആശാ നാഥ് യുവ മോര്‍ച്ച ജില്ലാ സെക്രട്ടറിയാണ്. നിയമസഭയിലെ കന്നി മത്സരം

ബിജെപിയുടെ 42 സ്ഥാനാര്‍ത്ഥികളാണ് 2016 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ നേടിയത്.  അതില്‍ ആശാനാഥ്, അഡ്വ. പി സുധീര്‍ എന്നിവരെക്കൂടാതെ, സുരേഷ് ഗോഇ ശ്രീധരന്‍ , കെ സുരേന്ദ്രന്‍ എന്നവരാണ്  ഏറെ മികവ് കാട്ടിയത്. 2016 ല്‍ തൃശ്ശൂരില്‍ ബി ഗോപാലകൃഷ്ണന്‍ നേടിയതിനേക്കാള്‍ 15,709 വോട്ടുകള്‍ അധികമായി ഇത്തവണ സുരേഷ് ഗോപിക്ക് ലഭിച്ചു.

പാലക്കാട് ഇ ശ്രീധരനും ബിജെപിക്കു വേണ്ടി മുന്‍ തവണത്തേക്കാള്‍  പതിനായിരത്തിലധികം (10,144) കൂടുതല്‍ വോട്ടു പിടിച്ചു. ശോഭാ സുരേന്ദ്രന്‍ നേടിയ  40076 വോട്ട് ശ്രീധരന്‍ 50220 ആയി വര്‍ധിപ്പിച്ചു.

കോന്നി(16,098)യിലും  2016 നെ അപേക്ഷിച്ച് ബിജെപിക്ക് പതിനായിരത്തിലധികം വോട്ടു കൂടിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 6975 വോട്ടുകള്‍ കുറഞ്ഞതിനാല്‍ നേട്ടം പറയാനില്ല

 

 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.