×
login
പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ ഷാഫിക്ക് മൗനം; മുസ്ലിം ആരാധനാലയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്; താക്കീതുമായി ബിജെപി

മുസ്ലിം ആരാധനാലയം പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. വിശുദ്ധ റംസാന്‍ മാസത്തില്‍ ആരാധനാലയത്തില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും, കൊലയാളികളെ ഒളിപ്പിക്കുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ മുസ്ലിം സംഘടനകളും, മത പണ്ഡിതന്‍മാരും തയ്യാറാകണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

പാലാക്കാട്: റവന്യു പുറമ്പോക്ക് കൈയേറിയാണ് ശംഖുവാരത്തോട് പള്ളി നിര്‍മിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം ആരാധനാലയം പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. വിശുദ്ധ റംസാന്‍ മാസത്തില്‍ ആരാധനാലയത്തില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും, കൊലയാളികളെ ഒളിപ്പിക്കുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ മുസ്ലിം സംഘടനകളും, മത പണ്ഡിതന്‍മാരും തയ്യാറാകണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.  

പാലക്കാട് എഎല്‍എയും, എംപിയും, സര്‍ക്കാരും ഭീകരര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.പാലക്കാട്ടെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മതകലഹത്തിലേക്ക് പോകരുതെന്ന് പറഞ്ഞ ഷാഫി പറമ്പില്‍ എംഎല്‍എ എന്തുകൊണ്ട ശംഖുവാരത്തോട് പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ മൗനം പാലിക്കുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം.ഹരിദാസ് ചോദിച്ചു. എന്തുകൊണ്ടാണ് ശ്രീനിവാസന്റെ വീട് സന്ദര്‍ശിക്കാന്‍ എംഎല്‍എയും,എംപിയും തയ്യാറാകാത്തത്. കൊലയാളികളെ പോലീസ് ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഹരിദാസ് വ്യക്തമാക്കി. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനും  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.