×
login
അയ്യപ്പന്റെ നാട് ഭരിക്കാന്‍ 'ശബരി'യുടെ പിന്‍മുറക്കാരി 'മാളികപ്പുറം'; സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനും ബിജെപിയുടെ പന്തളം മാതൃക

പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം

പത്തനംതിട്ട: സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനും മാതൃകയായി പന്തളം നഗരസഭയ്ക്ക് വനിതാ സാരഥികളെ സമ്മാനിച്ച് ബിജെപി. ജനറല്‍ വിഭാഗത്തില്‍ പെട്ട അധ്യക്ഷസ്ഥാനത്ത് പട്ടികജാതി വനിതയെ നിയോഗിച്ചാണ് യഥാര്‍ത്ഥ നവോത്ഥാനം എന്താണെന്ന് ബിജെപി തെളിയിച്ചത്  ഉപാധ്യക്ഷ പദവിയും വനിതയ്ക്ക് നല്‍കി.

 അയ്യപ്പന്റെ നാടിന്റെ ഭരണ സാരഥ്യം 'ശബരി'യുടെ പിന്‍ മുറക്കാരിയെ ഏല്‍പിച്ച ബിജെപിയുടെ നീക്കം  മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലും സജീവ ചര്‍ച്ചയായി.പാലക്കാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപിക്ക് കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം

അയ്യപ്പന്റെ നാടിനെ നയിക്കാന്‍ മാളികപ്പുറത്തെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീ സമത്വം, വാക്കുകളിലും പ്രസംഗങ്ങളിലും അല്ല പ്രവര്‍ത്തിയില്‍ ആണ് നവോത്ഥാനവും സമത്വവും വേണ്ടത എന്ന് ബിജെപി തെളിയിച്ചു.

ബിജെപിയിലെ സുശീല സന്തോഷ് ആണ് അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

33 അംഗ കൗണ്‍സിലില്‍ സുശീല സന്തോഷിന് എന്‍ഡിഎയുടെ 18 വോട്ടും ലഭിച്ചു

എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ് എന്‍ഡിഎ പന്തളം നഗരസഭ

എല്‍ഡിഎഫിലെ ലസിത നായര്‍, യുഡിഎഫിലെ പന്തളം മഹേഷ് എന്നിവരെ തോല്‍പിച്ചാണ് സുശീല തെരഞ്ഞെടുക്കപ്പെട്ടത്.

ലസിതാ നായര്‍ക്ക് 9, പന്തളം മഹേഷിന് 5 വോട്ടുകളും ലഭിച്ചു. സിപിഎം വിമതന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ വോട്ടു ചെയ്തില്ല. ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ യു. രമ്യ തെരഞ്ഞെടുക്കപ്പെട്ടു.

33-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് അധ്യക്ഷയായ സുശീല സന്തോഷ്, 25-ാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈസ് ചെയര്‍പേഴ്‌സണ്‍ യു.രമ്യ. യോഗത്തില്‍ അദ്ധ്യക്ഷ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു.രമ്യ,  അച്ചന്‍കുഞ്ഞ് ജോണ്‍, ബെന്നി മാത്യു, കെ.വി. പ്രഭ, ലസിത നായര്‍, കെ.ആര്‍. രവി, കെ.ആര്‍. വിജയകുമാര്‍, പന്തളം മഹേഷ്, രത്‌നമണി സുരേന്ദ്രന്‍, അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സൂപ്രണ്ട് രേഖ, എ.ഇ. ബിനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.