×
login
'ബംഗാളില്‍ ബിജെപി വിജയിക്കുന്നുവെന്ന് തൃണമൂല്‍ സര്‍വേ കാണിക്കുന്നു; മോദിക്ക് വലിയ ജനപ്രീതി', തുറന്ന് സമ്മതിച്ച് പ്രശാന്ത് കിഷോര്‍‍, ശബ്ദശകലം പുറത്ത്

മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍.

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ശബ്ദശകലം ട്വീറ്റ് ചെയ്ത് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തരസര്‍വേ കാണിക്കുന്നതായി പ്രശാന്ത് ഇതില്‍ പറയുന്നത് കേള്‍ക്കാം. മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാളവ്യ ആണ് ഒന്നിലധികം ശബ്ദശകലങ്ങള്‍ ട്വീറ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍.

'ക്ലബ് ഹൗസില്‍ നടത്തിയ പരസ്യചര്‍ച്ചയില്‍, ടിഎംസിയുടെ ആഭ്യന്തര സര്‍വേയില്‍ പോലും ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ സമ്മതിക്കുന്നു. മോദിക്കുവേണ്ടിയാണ് വോട്ട്. ധ്രൂവീകരണം യാഥാര്‍ഥ്യമാണ്. പട്ടികവിഭാഗങ്ങളും(ബംഗാള്‍ ജനസംഖ്യയുടെ 27 ശതമാനം) മതുവകളും ബിജെപിക്ക് വോട്ട് ചെയ്യുന്നു'-മാളവ്യ ട്വീറ്റില്‍ പറയുന്നു.  


പശ്ചിമബാംഗാളില്‍ വലിയ ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയെ രാജ്യത്തുടനീളം ആരാധിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ ശബ്ദശകലത്തില്‍ പറയുന്നുണ്ട്. അതേസമയം സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. ബംഗാളിലെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെയാണ് ശബ്ദശകലം പുറത്തുവന്നത്.  ബംഗാളില്‍ ബിജെപി നൂറ് സീറ്റ് കടക്കാന്‍ ബുദ്ധിമുട്ടുമെന്ന വാദമാണ് തുടക്കം മുതല്‍ പ്രശാന്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നത്.  

 

 

  comment

  LATEST NEWS


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന


  ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.