×
login
പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കേരള ചരിത്രത്തിലെ കമ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമെന്ന് സന്ദീപ് വാചസ്പതി

വെടി പൊട്ടുന്നതിന് മുന്‍പ് നേതാക്കള്‍ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ച നടത്തി ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക മണ്ഡപമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് തോക്കില്‍ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. പട്ടിക ജാതിക്കാരും പിന്നാക്കാക്കരുമായ ആയിരക്കണക്കിന് നിരപരാധികളാണ് രണ്ടിടത്തുമായി പിടഞ്ഞു വീണ് മരിച്ചത്. എത്ര പേര്‍ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാര്‍ട്ടികള്‍ക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുന്‍പ് നേതാക്കള്‍ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് ഇതെന്നും സന്ദീപ്.

Facebook Post: https://www.facebook.com/sandeepvachaspati/posts/1365799350440330

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.