×
login
മുഖ്യമന്ത്രിയുടെ കച്ചവട സിദ്ധാന്തത്തിന് ആലപ്പുഴ മറുപടി: സന്ദീപ് വാചസ്പതി‍ക്കു കൂടിയ വോട്ട് സിപിഎം വിറ്റതോ

ഒരു പാര്‍ട്ടിക്ക് മുന്‍ തവണ കിട്ടിയ വോട്ടില്‍ കുറവുണ്ടായത് കച്ചവടമാണെങ്കില്‍ ആലപ്പുഴയിലെ സിപിഎം വോട്ടും വിറ്റതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

തിരുവനന്തപുരം: വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തടിതപ്പാനായി വീണ്ടും  വോട്ടു കച്ചവട സിദ്ധാന്തം എടുത്തിടുന്നു.  കുണ്ടറയില്‍ മേഴ്സികുട്ടിയമ്മയും പാലായില്‍ ജോസ് കെ മാണിയും തോറ്റത് ബിജെപി വോട്ടുകള്‍ വിലക്കെടുത്തതിനാലാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് വോട്ടു കുറഞ്ഞതാണ് കാരണം പറഞ്ഞത്. ഒരു പാര്‍ട്ടിക്ക് മുന്‍ തവണ കിട്ടിയ വോട്ടില്‍ കുറവുണ്ടായത് കച്ചവടമാണെങ്കില്‍ ആലപ്പുഴയിലെ സിപിഎം വോട്ടും വിറ്റതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

 

2016 ല്‍ ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്ക് 83,211 വോട്ടാണ് നേടിയത്. കോണ്‍ഗ്രസിന്  52,179 ഉം ബിജെപിക്ക് 18,214 ഉം വോട്ടുകളാണ് കിട്ടിയിരുന്നത്.  ഇത്തവണ സിപിഎമ്മിന്റെ ചിത്തരഞ്ജന്‍ ജയിച്ചെങ്കിലും കിട്ടിയത് 73,412 വോട്ടാണ്.  കോണ്‍ഗ്രസിന്റെ  കെ എസ് മനോജിന് 61,768 വോട്ടുകളും. ബിജെപിയുടെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ടും കിട്ടി.

സിപിഎമ്മിന് 9799 വോട്ടു കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 9589 വോട്ടും ബിജെപിക്ക് 3436 വോട്ടും കൂടി. വോട്ടു കുറഞ്ഞത് വില്പന എങ്കില്‍ ഇവിടെ കോണ്‍ഗ്രസിനു മാത്രമല്ല ബിജെപിക്കും വോട്ടും വിറ്റതല്ലേ എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.

സിപിഎമ്മിന്റെ ഭൂരിപക്ഷം മുപ്പതിനായിരത്തില്‍ (31,032)നിന്ന് പതിനായിരത്തിലേക്കും(11,644)  കുറഞ്ഞു.

സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് സിപിഎം വോട്ടു കിട്ടാനായിരുന്നോ തുടങ്ങിയ സംയയങ്ങളാണ് ട്രോളായി വരുന്നത്.  മധ്യതിരുവിതാംകൂറില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടു കൂടിയ  രണ്ടു മണ്ഡലങ്ങളില്‍ ഒന്നാണ് ആലപ്പുഴ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടാണ് രണ്ടാമത്തെ മണ്ഡലം. മഞ്ചേശ്വരത്തും പാലക്കാടും സിപിഎം വോട്ടുകള്‍ കുറഞ്ഞത് വിറ്റത് ആര്‍ക്ക്  എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി  തയ്യാറായതുമില്ല

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.