×
login
ബാലഗോകുലം‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് വിവാദമാക്കിയതാര്; മാധ്യമ പ്രവര്‍ത്തകര്‍ ശവംതീനികള്‍ ആവരുത്: സന്ദീപ് വാചസ്പതി

രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ.

തിരുവനന്തപുരം:  കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ശവംതീനികള്‍ ആവരുതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.. കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി പോലും. ആരാണ് വിവാദമാക്കിയത്? എവിടെയാണ് വിവാദം ഉണ്ടായത്? ഏറ്റവും ചുരുങ്ങിയത് അക്കാര്യമെങ്കിലും വാര്‍ത്താ ഉത്പാദകന്‍ വാര്‍ത്തയില്‍ വെളിപ്പെടുത്തേണ്ടെ. അതോ 'ഉണ്ടത്രേ ' ലൈനില്‍ ആണോ പ്രവര്‍ത്തനം. ഇതൊരു വിവാദമായി, സാമൂഹ്യ പ്രശ്‌നമായി മാറണമെന്ന പഴയ 'ചെന്നായ മനഃസ്ഥിതി ' എന്നതിനപ്പുറം എന്താണ് ഇതിലുള്ളത്.  ഫേസ് ബുക്കില്‍ സന്ദ്ീപ് എഴിതി.

വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍ തമ്മില്‍ മിണ്ടാന്‍ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ അതിലൊരു അസ്വാഭാവികത ആരോപിക്കാം. എന്നാല്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ ആ നാട്ടിലെ എല്ലാവരുടെയും കൂടി ആണെന്നാണ് വെയ്പ്. ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല. കുട്ടികളില്‍ സാംസ്‌കാരിക ദേശീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സാംസ്‌കാരിക പ്രസ്ഥാനമാണ്. അങ്ങനെ വരുമ്പോള്‍ കോഴിക്കോട് നടക്കുന്ന ഒരു ഉത്സവത്തിന്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് മേയര്‍ നിര്‍വഹിച്ചതില്‍ എന്താണ് വിവാദം?  

രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ. ആര്‍.എസ്.എസ് വേദിയില്‍ എത്തി സംഘത്തെ വിമര്‍ശിച്ചവര്‍ നിരവധി ഉണ്ട്. അവരോടോന്നും നീരസം കാണിക്കാന്‍ പോലും സംഘം തയ്യാറായിട്ടില്ല. 'അറിയാനും അറിയിക്കാനും ആണ് സംവാദം' എന്ന ഗുരുദേവ വചനത്തില്‍ ആണ് സംഘവും പരിവാര്‍ സംഘടനകളും വിശ്വസിക്കുന്നത്. സമാജത്തില്‍ ആശയ സംവാദങ്ങള്‍ നടക്കട്ടെ. അങ്ങനെ പാരസ്പര്യവും സാഹോദര്യവും വളരട്ടെ. അതിന് സഹായം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല എങ്കില്‍ പോകട്ടെ. വെറുപ്പ് വളര്‍ത്താന്‍ ഇന്ധനം പകരരുത്. സന്ദീപ് അപേക്ഷിച്ചു.


ബാലഗോകുലത്തിന്റെ പരിപാടി കോഴിക്കോട് മേയര്‍ ഉദ്ഘാടനം ചെയ്തത് വിവാദമെ ങ്കില്‍ രണ്ടര കോടിയുടെ  അഴിമതി നടത്തിയ പത്രക്കാരുടെ സംഘടനയായ കെ.യു.ഡബ്ല്യൂ.ജെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഉചിതമാണോ? അന്വേഷണം  അദ്ദേഹത്തിന്റെ വകുപ്പ് തന്നെ നടത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.  

അതൊന്ന് വന്‍ വിവാദമാക്കി ചര്‍ച്ച ആക്കേണ്ടേ.എന്നും സന്ദീപ് വാചസ്പതി ഫേസ് ബുക്ക് പോസ്റ്റീലൂടെ ചോദിച്ചു

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.