×
login
ഓരോ 'മതേതര' നിശബ്ദതയും താലിബാന്‍ കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി

ഇത്തരം 'നിഷ്‌കളങ്ക' ഭീഷണികള്‍ ആയിരുന്നു 1990 ല്‍ കാഷ്മീര്‍ താഴ്വരയിലും ഉയര്‍ന്നത്

തിരുവനന്തപുരം:  ഓരോ 'മതേതര' നിശബ്ദതയും താലിബാന്‍ കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടാലാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി്.  കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവന്‍ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാന്‍ നിയമമാണ് ഇവിടെ വരാന്‍ പോകുന്നതെന്നും പറഞ്ഞിട്ടും   'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം 'നിഷ്‌കളങ്ക' ഭീഷണികള്‍ ആയിരുന്നു 1990 ല്‍ കാഷ്മീര്‍ താഴ്വരയിലും ഉയര്‍ന്നതതെന്നും  സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു

ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങള്‍ എന്ന് മുദ്രാവാക്യം വിളിച്ച ഈ പയ്യനോടോ അവനെകൊണ്ട് ചുടുചോര്‍ വാരിച്ച മൂത്ത തീവ്രവാദിയോടോ ഒരു നീരസവും തോന്നുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും 'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയുമാണ് ആശങ്ക മുഴുവന്‍. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവന്‍ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാന്‍ നിയമമാണ് ഇവിടെ വരാന്‍ പോകുന്നതെന്നും കേരളത്തിലെ ഇടത് വലത് മുന്നണികള്‍ പറയാതെ പറയുകയാണ്. നിങ്ങള്‍ ഐക്യപ്പെട്ടു എന്നത് കൊണ്ട് ഞങ്ങള്‍ കീഴടങ്ങി എന്ന് വായിക്കരുത്.

ഇത്തരം 'നിഷ്‌കളങ്ക' ഭീഷണികള്‍ ആയിരുന്നു 1990 ല്‍ കാഷ്മീര്‍ താഴ്വരയിലും ഉയര്‍ന്നത്. അലക്കുകാരനും പഴം പച്ചക്കറി കടക്കാരനും ഒക്കെ ആയിരുന്നു ഇതേ പോലെ നിഷ്‌കളങ്കമായ ചോദ്യങ്ങളും ഭീഷണികളും ഉയര്‍ത്തിയിരുന്നത്. അന്നും മുന്നറിയിപ്പ് നല്‍കാന്‍ 'സംഘികള്‍' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭരണകൂടം അവിടെയും ഇതേപോലെ നിസ്സംഗമായിരുന്നു. കണ്ട് പഠിക്കാത്തവര്‍ കൊണ്ട് പഠിക്കും എന്ന് പറയാന്‍ പോലും പിന്നീട് ആരുമുണ്ടായില്ല. പ്രബുദ്ധത തെളിയിക്കേണ്ടത് എഴുത്തും വായനയും അറിയും എന്നതിലല്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നതിലാണ്. ഓരോ 'മതേതര' നിശബ്ദതയും താലിബാന്‍ കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടാണ് എന്ന് മനസിലാക്കുക..


ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചുകുട്ടിയെക്കൊണ്ടാണ് മറ്റു മതവിശ്വാസികള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത്.  അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി മ ഒരാളുടെ ചുമലില്‍ കയറി ഇരുന്ന് മുദ്രാവാക്യം വിളിച്ചത്  

ഹിന്ദുക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നാണ് മുദ്രാവാക്യത്തില്‍ ആവശ്യപ്പെടുന്നത്.  

മര്യാദയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും ഭീഷണിയുണ്ട്‌

 

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.