×
login
ശോഭാ സുരേന്ദ്രനു നേരെ നടന്നത് വധശ്രമം; തെളിവായി കേബിള്‍ രാജേഷിന്റെ സാന്നിധ്യം

സംഭവസ്ഥലത്തെ വീഡിയോ പരിശോധനച്ച പോലീസ് കേബിള്‍ രാജേഷ് ശോഭയുടെ സമീപം പുറകില്‍ നില്‍ക്കുന്നത് കണ്ടെത്തി. സിപിഎമ്മിനുവേണ്ടി കൊല്ലും കൊലയും നടത്തുന്ന മറ്റു ചിലരും ചിത്രത്തിലുണ്ട്.

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനു നേരെ  ചെമ്പഴന്തിയില്‍ നടന്ന സിപിഎം ആക്രമണം വധശ്രമമായിരുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി.  കൊല്ലം സ്വദേശി കേബിള്‍ രാജേഷ് എന്നറിയപ്പെടുന്ന ഗുണ്ടയുടെ സാന്നിധ്യം ഇതിന്  തെളിവായി ചൂണ്ടിക്കാട്ടുന്നു.  

ചെമ്പഴന്തി അണിയൂരില്‍ വച്ചാണ് ശോഭ സുരേന്ദ്രനു നേരെ  അക്രമം അഴിച്ചു വിട്ടത് . രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റി.  പോലീസിന്റെ മുന്‍പിലിട്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.  ബഹളത്തിനിടയില്‍ ശോഭാ സുരേന്ദ്രനെ വധിക്കുകയായിരുന്നു ലക്ഷ്യം. ബിജെപിയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി എന്നു വരുത്താനായിരുന്നു നീക്കം. ബിജെപി ശക്തികേന്ദ്രത്തില്‍ വെച്ചായിരുന്നു ആക്രമണമെന്ന് സിപിഎം നേതാക്കള്‍ സംഭവം നടന്ന ഉടന്‍ പ്രതികരിച്ചതും അതിനാലാണ്. പക്ഷേ ആവിഷ്‌ക്കരിച്ചതുപോലെ പദ്ധതി നടന്നില്ല. ബിജെപി പ്രവര്‍ത്തകര്‍ സമയോചിതമായും സംയമനത്തോടെയും നിലകൊണ്ടതിനാല്‍ സംഘര്‍ഷം ഉണ്ടാകാതിരുന്നതാണ് കാരണം

സംഭവസ്ഥലത്തെ വീഡിയോ പരിശോധനച്ച പോലീസ് കേബിള്‍ രാജേഷ്  ശോഭയുടെ സമീപം പുറകില്‍ നില്‍ക്കുന്നത് കണ്ടെത്തി. സിപിഎമ്മിനുവേണ്ടി കൊല്ലും കൊലയും നടത്തുന്ന മറ്റു ചിലരും ചിത്രത്തിലുണ്ട്.

രാജേഷിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. കൊടിയേരിയുടെ മക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജേഷ് കുറെ നാളുകളായി കഴക്കൂട്ടത്താണ് താമസം. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നതിലും പങ്കുള്ളതായി ആരോപണം ഉണ്ടായിരുന്നു. കൊല്ലത്ത് കൗണ്‍സിലറുമായി ഉള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.

 

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.