ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വണ്‍വെ ട്രാഫിക്ക് ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംവാദം നടക്കുമ്പോള്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സര്‍ക്കാരെന്നും കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രന് പറഞ്ഞു.
കോഴിക്കോട്: തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സര്‍ക്കാര്‍ ആദ്യം പാനലില്‍ ഉള്‍പ്പെടുത്തിയവരെ പോലും ചര്‍ച്ചയില്‍ മാറ്റി നിര്‍ത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വണ്‍വെ ട്രാഫിക്ക് ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംവാദം നടക്കുമ്പോള്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സര്‍ക്കാരെന്നും കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രന് പറഞ്ഞു.
ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണ്. അബ്ദുള്ളക്കുട്ടിയോട് സിപിഎം മാപ്പ് പറയണം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജ്റാത്ത് മോഡല്‍ നടപ്പാക്കുമ്പോള്‍ എങ്കിലും അഴിമതി ഒഴിവാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണം.
ഇന്ധനനികുതി കുറയ്ക്കാതെ ധനമന്ത്രി ബാലഗോപാല്‍ ജനങ്ങളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധന നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം. എയിംസിന് സ്ഥലം കണ്ടുപിടിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എവിടെ സ്ഥലം നല്കിയാലും കേന്ദ്രം അവിടെ എയിംസ് സ്ഥാപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഓരോ 'മതേതര' നിശബ്ദതയും താലിബാന് കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി
അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്
മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി