login
ചെമ്പഴന്തിയും ശിവഗിരിയും പന്തളവും ശബരിമല‍യും ബിജെപിക്ക് ഒപ്പം

കാനന ക്ഷേത്രങ്ങളായ അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

തിരുവനന്തപുരം: കലിയുഗ വരദന്റെ ജന്മസ്ഥലമായ പന്തളവും ക്ഷേത്ര ഭൂമിയായ ശബരിമലയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവലിരുന്നവര്‍ക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റില്‍ നിന്ന് 18 ലേക്ക് കുതിപ്പു നടത്തിയാണ് അയ്യപ്പന്റെ ജന്മദേശമായ പന്തളം നഗരസഭയുടെ അധികാരം ബിജെപി സ്വന്തമാക്കിയത്. പാലക്കാടിനു ശേഷം ബിജെപി അധികാരം പിടിക്കുന്ന നഗരസഭയായി പന്തളം മാറി.

ശബരിമല ക്ഷേത്രവും പമ്പയും ഉള്‍പ്പെടുന്ന വാര്‍ഡിലും ബിജെപിക്കാണ് ജയം. പെരുനാട് പഞ്ചായത്തിലെ 9-ാം വാര്‍ഡായ ഇവിടെ ബിജെപിയുടെ മഞ്ജു പ്രമോദ് 91 വോട്ടുകള്‍ക്കാണ് വിജയിച്ചത്.. പഞ്ചായത്തില്‍ ഒരുസീറ്റുമില്ലാതിരുന്ന ബിജെപി 5 സീറ്റുകളുമായി കരുത്ത് തെളിയിക്കുകയും ചെയ്തു.

കാനന ക്ഷേത്രങ്ങളായ അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

കുളത്തൂപ്പുഴ അമ്പലം വാര്‍ഡില്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ജയകൃഷ്ണന്‍ വിജയിച്ചപ്പോള്‍ അച്ചന്‍കോവില്‍ അമ്പലം വാര്‍ഡില്‍ വിഷ്ണു. വി.എസ്. എട്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്

കേരളത്തിലെ നവോത്ഥാനത്തിന്റെ ആചാര്യ സ്ഥാനീയന്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മദേശത്തും സമാധിസ്ഥലത്തും താമരയാണ് വിരിഞ്ഞത്. തിരുവനന്തപുരം നഗരസഭയില്‍ പെട്ട ചെന്തഴന്തിയില്‍ ബിജെപിയുടെ ചെമ്പഴന്തി ഉദയന്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. സിപിഎം മൂന്നാം സ്ഥാനത്തായി.

വര്‍ക്കല നഗരസഭയില്‍ പെട്ട ശിവഗിരി വാര്‍ഡില്‍ ബിജെപിയുടെ രാഖി 220 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 190 വോട്ടുമാത്രമാണ് കിട്ടിയത്. ഭൂരിപക്ഷത്തേക്കാള്‍ 30 വോട്ട് കുറവ്. 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.