×
login
ശബരിമല പോരാളിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കി മാതൃസമിതി പ്രവര്‍ത്തകര്‍; ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പത്രിക നല്‍കി

ചെമ്പഴന്തി ഗുരുകുലത്തിലും അയ്യങ്കാളി നഗറിലെ അയ്യങ്കാളി പ്രതിമയിലും അണിയൂരിലെ ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു സംഗമസ്മൃതി മന്ദിരത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കരിക്കകം ചാമുണ്ഡി ക്ഷേത്രം, അണിയൂര്‍ ക്ഷേത്രം, ഇളംകുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനവും നടത്തിയ ശേഷമാണ് ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.   ഉച്ചയ്ക്ക് രണ്ടിനും 2.17 നും ഇടയ്ക്ക് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരി ശംഭു.എസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.  

ചെമ്പഴന്തി ഗുരുകുലത്തിലും അയ്യങ്കാളി നഗറിലെ അയ്യങ്കാളി പ്രതിമയിലും  അണിയൂരിലെ ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു സംഗമസ്മൃതി മന്ദിരത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം കരിക്കകം ചാമുണ്ഡി ക്ഷേത്രം, അണിയൂര്‍ ക്ഷേത്രം, ഇളംകുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍  ദര്‍ശനവും നടത്തിയ ശേഷമാണ്  ശോഭാ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  

കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മാതൃസമിതി പ്രവര്‍ത്തകരാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ്, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു ജി. നായര്‍, സംസ്ഥാന സമിതി അംഗങ്ങളായ  പോങ്ങുംമൂട് വിക്രമന്‍, ചെറുവയ്ക്കല്‍ ജയന്‍, ജില്ലാ സെക്രട്ടറി കഴക്കൂട്ടം അനില്‍, മഹിളാമോര്‍ച്ച  നേതാക്കള്‍ തുടങ്ങിയവര്‍ ശോഭാ സുരേന്ദ്രനോടൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു.

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.